തെരഞ്ഞെടുപ്പ് തോൽവി : സി പി ഐ നേതൃയോഗങ്ങൾക്ക് ഇന്ന് ദില്ലിയിൽ തുടക്കമാകും

തെരഞ്ഞെടുപ്പ് തോൽവി : സി പി ഐ നേതൃയോഗങ്ങൾക്ക് ഇന്ന് ദില്ലിയിൽ തുടക്കമാകും

  • അതിനു ശേഷം നാഷ്ണ‌ൽ എക്‌സിക്യൂട്ടീവ് യോഗവും ഉണ്ടാകും.

ഡൽഹി : കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങൾ അവലോകനം ചെയ്യാൻ സി പി ഐ നേതൃയോഗങ്ങൾക്ക് ഇന്ന് ദില്ലിയിൽ തുടക്കമാകും. ഇന്ന് തുടങ്ങുന്ന അവലോകന യോഗങ്ങൾ ഞായറാഴ്ച അവസാനിക്കും .ഇന്ന് രാവിലെ ദേശീയ സെക്രട്ടറിയേറ്റ് യോഗം ചേരും. അതിനു ശേഷം നാഷ്ണ‌ൽ എക്‌സിക്യൂട്ടീവ് യോഗവും ഉണ്ടാകും. നാളെയും മറ്റന്നാളുമായി നാഷൺൽ കൗൺസിൽ യോഗമാണ് നടക്കുക.

കേരളത്തിൽ എൽ ഡി എഫിന് നേരിടേണ്ടി വന്ന അപ്രതീക്ഷിത തിരിച്ചടി വിശദമായി യോഗങ്ങളിൽ ചർച്ച ചെയ്യും. ഇതിന് പുറമെ മറ്റ് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകൾ, പാർട്ടി അംഗത്വ വിപുലീകരണം,ഭാവി പരിപാടികൾ എന്നിവ സംബന്ധിച്ചുള്ള ചർച്ചകളും യോഗങ്ങളിൽ ഉണ്ടാകും എന്നാണ് വിലയിരുത്തൽ. കേരളത്തിൽ നിന്നും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനു പുറമെ പ്രകാശ് ബാബു, പി സന്തോഷ് കുമാർ എം പി, രാജാജി മാത്യു തോമസ് ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുക്കും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )