
തോരായിക്കടവ് പാലം പണി പുരോഗമിക്കുന്നു
- പ്രവൃത്തി വേഗത്തിലാക്കുമെന്ന് അധികൃതർ
കൊയിലാണ്ടി: കൊയിലാണ്ടി -ബാലുശ്ശേരി മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന തോരായി കടവ് പാലത്തിന്റെ പണി പുരോഗമിക്കുന്നു.മുകളിലെ ബീമുകളുടെ നിർമാണമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.ഉള്ളൂർക്കടവ് പാലത്തിന്റെ പണി പൂർത്തിയാവുന്ന മുറയ്ക്ക് അവിടെ നിന്നുള്ള തൊഴിലാളികളെയും ഉപകരണങ്ങളും എത്തിച്ച് പ്രവൃത്തി വേഗത്തിലാക്കുമെന്ന് അധികൃതർ പറയുന്നു.
18 മാസ കാലാവധിയിൽ പണിതീർക്കണമെന്നാണ് എഗ്രിമെന്റിൽ പറയുന്നത്. മലപ്പുറം ആസ്ഥാനമായി പ്രവൃത്തിക്കുന്ന പിഎംആർ കൺസ്ട്രക്ഷൻ കമ്പനിയാണ് കരാർ ഏറ്റെടുത്തത്. 265 മീറ്റർ നീളത്തിലും 11 മീറ്റർ വീതിയിലുമാണ് പാലം നിർമ്മിക്കുന്നത്. പാലം യാഥാർത്ഥ്യമാകുന്നതോടെ അത്തോളി ഭാഗത്തുള്ളവർക്ക് പാലം കടന്ന് എളുപ്പത്തിൽ പൂക്കാടെത്തി ദേശീയപാതയിൽ പ്രവേശിക്കാൻ സാധിക്കും.
CATEGORIES News