
ദേശീയപാതയുടെ സർവീസ് റോഡിന്റെ അരിക് കെട്ടിന്റെ കമ്പികൾ പുറത്തായ നിലയിൽ
- ഒരാഴ്ച മുൻപ് പണിത ഭിത്തിയുടെ 3 കമ്പികളാണ് പുറത്തായത്.
വടകര: ദേശീയപാതയുടെ സർവീസ് റോഡിന്റെ അരിക് കെട്ടിന്റെ കമ്പികൾ പുറത്തായ നിലയിൽ. അടയ്ക്കാത്തെരുവിൽ പഴങ്കാവ് റോഡ് തുടങ്ങുന്ന ഭാഗത്ത് ഒരാഴ്ച മുൻപ് പണിത ഭിത്തിയുടെ 3 കമ്പികളാണ് പുറത്തായത്. ബാക്കി ഭാഗത്തെ പലക പൊളിച്ചിട്ടില്ല. സർവീസ് റോഡിൽ ഉറപ്പിച്ച ഭിത്തിയുടെ മുകളിൽ ബാക്കി വരുന്ന കമ്പി അരികിലേക്ക് വളച്ചു വച്ച് മണ്ണിടുകയാണ് ചെയ്യുക. ഇങ്ങനെ വളച്ചാൽ കമ്പി തീർത്തും പൊട്ടിപ്പോകുന്ന നിലയിലാണ്. സംഭവം കണ്ട നാട്ടുകാർ പ്രശ്നം പാത നിർമാണ കമ്പനിയെ അറിയിച്ചിട്ടുണ്ട്.
ഇതിനടുത്ത് കഴിഞ്ഞ ദിവസം സ്ഥാപിച്ച അരികു ഭിത്തിയുടെ കോൺക്രീറ്റ് സ്ലാബിന്റെ അടി ഭാഗം പൊട്ടിയത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. നിർമാണ കമ്പനിയുടെയോ ദേശീയ പാത അതോറിറ്റിയുടെയോ മേൽ
കമ്പനിയുടെയോ, ദേശീയ പാത അതോറിറ്റിയുടെയോ, മേൽ നോട്ടമില്ലാതെയാണ് ഇവിടങ്ങളിൽ കോൺക്രീറ്റും മറ്റു ജോലികളും നടക്കുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. വിദഗ്ധ മേൽനോട്ടം ഇല്ലാതെയാണ് പണി നടത്തുന്നതെന്ന് പരിസരവാസികൾ പരാതിപ്പെട്ടു.
