
നീതു അധ്യാപക പരിശീലനത്തിനെത്തിയത് കൈക്കുഞ്ഞുമായി
- ഭർത്താവ് രതീഷും കുടുംബാംഗങ്ങളും നീതുവിനു പിന്തുണയായി പരിശീലന കേന്ദ്രത്തിൽ
പേരാമ്പ്ര: അവധിക്കാല അധ്യാപക പരിശീലനത്തിൽ തൊട്ടിൽപ്പാലം മൊയിലോത്തറ സ്വദേശി അധ്യാപിക ഇ.പി. നീതു പേരാമ്പ്ര ബിആർസിയിൽ എത്തിയത് കൈക്കുഞ്ഞുമായി. രണ്ടുമാസം പ്രായമായ കുഞ്ഞായിരുന്നിട്ടും അധ്യാപകപരിശീലനത്തിൽ നീതു എത്തി. ഭർത്താവ് രതീഷും കുടുംബാംഗങ്ങളും നീതുവിനു പിന്തുണയായി പരിശീലനകേന്ദ്രത്തിലെത്തി.

വയനാട് മൊതക്കര ജിഎൽപി സ്കൂളിലെ അധ്യാപികയാണ് നീതു. വയനാട്ടിലാണെങ്കിലും പരിശീലനത്തിനായി മുൻകൂട്ടി പേരാമ്പ്രയിൽ രജിസ്റ്റർ ചെയ്യുകയായിരുന്നു. നീതു പരിശീലനത്തിൽ പങ്കെടുക്കുമ്പോൾ കുഞ്ഞുമായി അടുത്ത മുറിയിൽ കുടുംബാംഗങ്ങൾ കാത്തിരുന്നു. റിസോഴഴ്സ് പേഴ്സൺമാരും പരിശീലനം തീരുന്നതുവരെ എല്ലാ സഹായവുമായി ഒപ്പമുണ്ടായിരുന്നു.
CATEGORIES News