നേതാക്കളടക്കമുള്ള പാർട്ടി അംഗങ്ങളിൽ വരുത്തേണ്ട മാറ്റങ്ങളുടെ സമഗ്രറിപ്പോർട്ട് സി.പി.എം. വിശാല ജില്ലാകമ്മിറ്റികളിൽ അവതരിപ്പിക്കും

നേതാക്കളടക്കമുള്ള പാർട്ടി അംഗങ്ങളിൽ വരുത്തേണ്ട മാറ്റങ്ങളുടെ സമഗ്രറിപ്പോർട്ട് സി.പി.എം. വിശാല ജില്ലാകമ്മിറ്റികളിൽ അവതരിപ്പിക്കും

  • പൊളിറ്റ് ബ്യൂറോ അംഗങ്ങളുടെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് ഓരോ ജില്ലയിലും പങ്കെടുക്കുക.

തിരുവനന്തപുരം :നേതാക്കളടക്കമുള്ള പാർട്ടി അംഗങ്ങളിൽ വരുത്തേണ്ട മാറ്റങ്ങളുടെ സമഗ്രറിപ്പോർട്ട് സി.പി.എം. വിശാല ജില്ലാകമ്മിറ്റികളിൽ അവതരിപ്പിക്കും. വിശാല സംസ്ഥാനകമ്മിറ്റിയിലെ ചർച്ചയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ തിരുത്തൽരേഖയാണ് അവതരിപ്പിക്കുക. ഇതോടൊപ്പം, ഓരോ ജില്ലയിലെയും സംഘടനാ-രാഷ്ട്രീയ കാര്യങ്ങളും റിപ്പോർട്ടിന്റെ ഭാഗമാക്കും. പാർട്ടിഘടകങ്ങളുടെ വീഴ്ച നേതാക്കളുടെ പോരായ്‌മകൾ, പ്രവർത്തനവൈകല്യം എന്നിവയ്ക്കെല്ലാം പരിഹാരമുണ്ടാകുംവിധം കമ്മിറ്റികളിൽ തിരുത്തൽ വേണമെങ്കിൽ അത് ചെയ്യണമെന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലെ തീരുമാനം. പൊളിറ്റ് ബ്യൂറോ അംഗങ്ങളുടെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് ഓരോ ജില്ലയിലും പങ്കെടുക്കുക. പ്രതിപക്ഷനേതാവ് പിണറായി വിജയൻ, സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദൻ, എ. വിജയരാഘവൻ എന്നിവർ ഓരോ സംഘത്തിനും നേതൃത്വംനൽകും. സെക്രട്ടേറിയറ്റ് അംഗങ്ങൾ, കേന്ദ്രകമ്മിറ്റി അംഗങ്ങൾ പ്രത്യേക സംഘമാണ് ഓരോ ജില്ലയിലും പങ്കെടുക്കുക.

പ്രതിപക്ഷനേതാവ് പിണറായി വിജയൻ, സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദൻ, എ. വിജയരാഘവൻ എന്നിവർ ഓരോ സംഘത്തിനും നേതൃത്വംനൽകും. സെക്രട്ടേറിയറ്റ് അംഗങ്ങൾ, കേന്ദ്രകമ്മിറ്റി അംഗങ്ങൾ എന്നിവരാണ് സംഘത്തിലെ മറ്റുള്ളവർ.പ്രാദേശികതലപ്രശ്ന‌ങ്ങൾ കൈകാര്യംചെയ്യുന്ന രീതിയിൽ വീഴ്ചവന്നിട്ടുണ്ടോയെന്നത് ചർച്ചകളുടെ അടിസ്ഥാനത്തിൽ പരിശോധിക്കും.വർഗബഹുജനസംഘടനാ ഭാരവാഹികളുടെ പങ്കാളിത്തവും ജില്ലാകമ്മിറ്റികളിൽ ഉറപ്പാക്കും.26-ന് ആലപ്പുഴയിലാണ് ആദ്യം വിശാല ജില്ലാകമ്മിറ്റിയോഗം.ഒക്ടോബർ 19-ന് കണ്ണൂരിലാണ് അവസാനയോഗം.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )