
പന്തലായനിയിലെ യാത്രാ പ്രശ്നം; കളക്ടർ സന്ദർശനം നടത്തി
- ദേശീയപാതാ അതോറിറ്റിയുമായി വിഷയം ചർച്ച ചെയ്ത് പരിഹാരം കാണുമെന്ന് കളക്ടർ
കൊയിലാണ്ടി :പന്തലായനിയിലെ യാത്രാ പ്രശ്നം നേരിട്ട് കണ്ട് വിലയിരുത്താൻ കളക്ടറുടെ നേതൃത്വത്തിൽ സന്ദർശനം നടത്തി. അതേ സമയം കളക്ടറുടെ സന്ദർശനത്തിൽ പ്രതീക്ഷയർപ്പിച്ച് പ്രദേശവാസികൾ. നന്തി – ചെങ്ങോട്ട്കാവ് ബൈപ്പാസ് നിർമ്മാണത്തോടെ റോഡ് അടഞ്ഞ് പ്രതിസന്ധി നേരിടുന്ന പന്തലായനി കാട്ടുവയൽ പ്രദേശത്തെ പ്രശ്നം പരിഹരിക്കുന്നതിനാണ് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് സന്ദർശനം നടത്തിയത്.
കാട്ടുവയൽ റോഡിൽ ബോക്സ് കൾവെർട്ട് സ്ഥാപിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം. ആയിരക്കണക്കിന് വരുന്ന വിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും ആവശ്യം നേരിൽ കണ്ട് ബോധ്യപ്പെട്ടിട്ടുണ്ടെന്നും, ദേശീയപാതാ അതോറിറ്റിയുമായി വിഷയം ചർച്ച ചെയ്ത് പരിഹാരം കാണുമെന്നും കളക്ടർ പറഞ്ഞു.
CATEGORIES News