പന്തലായി ബിആർസിയുടെ നേതൃത്വത്തിൽ സെമിനാർ നടന്നു

പന്തലായി ബിആർസിയുടെ നേതൃത്വത്തിൽ സെമിനാർ നടന്നു

  • പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷാ കേരളയും സംയുക്തമായി പന്തലായി ബിആർസിയുടെ നേതൃത്വത്തിൽ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ സെമിനാർ നടന്നത്

കൊയിലാണ്ടി :പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷാ കേരളയും സംയുക്തമായി പന്തലായി ബിആർസിയുടെ നേതൃത്വത്തിൽ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പരിപാടിയുമായി ബന്ധപ്പെട്ട് ബ്ലോക്ക് തല സെമിനാർ കോൺഫറൻസ് ഹാളിൽ വച്ച് സംഘടിപ്പിച്ചു. സെമിനാറിന്റെ ഉദ്ഘാടനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് നിർവഹിച്ചു. മുനിസിപ്പാലിറ്റി ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ഷിജു അധ്യക്ഷനായ ചടങ്ങിൽ പന്തലായനി ബിപിസി മധുസൂദനൻ. എം സ്വാഗതം പറഞ്ഞു.

സമഗ്ര ശിക്ഷ കേരള കോഴിക്കോട് പ്രോഗ്രാം ഓഫീസർ ഡോക്ടർ അഭിലാഷ് പദ്ധതി വിശദീകരണം നടത്തി. കൊയിലാണ്ടി എ ഈ ഒ മഞ്ജു മുഖ്യാതിഥിയായി. എച് എം ഫോറം സെക്രട്ടറി പ്രജീഷ് എൻ.ഡി ആശംസകൾ നേർന്നു. വിവിധ വിദ്യാലയങ്ങളിലെ പ്രധാന അധ്യാപകരും ബിആർസി പ്രവർത്തകരും സെമിനാറിൽ പങ്കെടുത്തു. പന്തലായനി ബിആർസി ട്രെയിനർ വികാസ് കെ എസ് ചടങ്ങിന് നന്ദി പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )