
പയ്യോളിയിൽ റോഡിലെ വെളളക്കെട്ട്; വഗാഡ് ഓഫീസ് ഉപരോധിച്ചു
- വഗാഡിന്റെ നന്തിയിലെ ഓഫീസിലേക്ക് മാർച്ചും ഓഫീസിന് മുമ്പിൽ ഉപരോധ സമരവും സംഘടിപ്പിച്ചു
പയ്യോളി :മൂരാട് ഭാഗത്ത് ദേശീയ പാത വിപുലികരണ പ്രവൃത്തിയുടെ ഭാഗമായി രൂപപ്പെട്ട വെളളക്കെട്ടിന് പരിഹാരം വേണമെന്ന് ജനം. പരിഹാരത്തിനായി പയ്യോളി നഗരസഭ പ്രതിനിധികളുടെ നേതൃത്വത്തിൽ വഗാഡിന്റെ നന്തിയിലെ ഓഫീസിലേക്ക് മാർച്ചും ഓഫീസിന് മുമ്പിൽ ഉപരോധസമരവും സംഘടിപ്പിച്ചു.

പയ്യോളി നഗരസഭ ചെയർമാൻ വി.കെ അബ്ദുറഹ്മാൻ, നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും,ദേശീയപാത വികസന സമരസമിതി ചെയർമാനുമായ അഷറഫ് കോട്ടക്കൽ, കൺവീനർ പി.വി.സിന്ധു,പി.എം.ഹരിദാസൻ, പി.എം.റിയാസ്, അസൈനാർ, നഗരസഭ കൗൺസിലർമാർ, വിവിധ രാഷ്ട്രീയ പാർട്ടിയുടെ പ്രതിനിധികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
CATEGORIES News