
പരിസ്ഥിതി ദിനാഘോഷവും എം.എൽ.എയുടെ സമ്മാനച്ചെപ്പ് വിതരണവും നടന്നു
- സ്കൂൾ പരിസ്ഥിതി ക്ലബ് സെക്രട്ടറി ജീവൻ എസ്.ആർ. വി. രമേശൻ മാസ്റ്ററിൽ നിന്ന് പ്ലാവിൻതൈ ഏറ്റുവാങ്ങി
പുളിയഞ്ചേരി: പുളിയഞ്ചേരി യു.പി. സ്കൂളിൽ ലോക പരിസ്ഥിതി ദിനാഘോഷവും കൊയിലാണ്ടി എം.എൽ.എ അഡ്വ. കെ. പ്രവീൺ കുമാറിന്റെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഒന്നാം ക്ലാസിലെ വിദ്യാർത്ഥികൾക്കുള്ള സമ്മാനച്ചെപ്പ് വിതരണവും സംഘടിപ്പിച്ചു. വാർഡ് കൗൺസിലർ വി. രമേശൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു.

ഒരു വർഷക്കാലം നീണ്ടുനിൽക്കുന്ന പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് സ്കൂൾ പരിസ്ഥിതി ക്ലബ് സെക്രട്ടറി ജീവൻ എസ്.ആർ. വി. രമേശൻ മാസ്റ്ററിൽ നിന്ന് പ്ലാവിൻതൈ ഏറ്റുവാങ്ങി. പി.ടി.എ പ്രസിഡന്റ് പ്രഭീഷ് കണാരൻകണ്ടി അധ്യക്ഷത വഹിച്ചു.
ഹരിതസേന അംഗങ്ങളായ ഷൈലജയും ശ്രീജ കെ.പി.യും കുട്ടികളുമായി പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംവദിച്ചു. ഹെഡ്മിസ്ട്രസ് ഷംന ശ്യാംനിവാസ് സ്വാഗതം പറഞ്ഞു. റഷീദ് പുളിയഞ്ചേരി, റീജ കെ.പി., ജിൻസി എൽ.ആർ. എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾക്കായി ക്ലാസ് തല ക്വിസ് മത്സരവും തുടർന്ന് സ്കൂൾതല ക്വിസ് മത്സരവും നടത്തി. അഖിൽ പി സി നേതൃത്വം നൽകി. യു പി വിഭാഗം മത്സരത്തിൽ അഹൽ കൃഷ്ണ വി ഒന്നാം സ്ഥാനവും അദ്രിനാഥ് എസ് രണ്ടാം സ്ഥാനവും ആരാധ്യ ജെ ആർ ധ്രുവദർശ് വി എന്നിവർ മൂന്നാം സ്ഥാനവും നേടി. എൽ പി വിഭാഗത്തിൽ ഹാഷ്മിയ വി കെ ഒന്നാം സ്ഥാനവും ആൻമിയ ബിദുൽ രണ്ടാം സ്ഥാനവും നിക ലക്ഷ്മി പി കെ , ഹാഷ്മിക ഐറിൻ ബി എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥാമാക്കി വിദ്യാർത്ഥികൾ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ചൊല്ലുകയും പരിസ്ഥിതി സന്ദേശ പോസ്റ്റർ നിർമ്മാണത്തിൽ പങ്കെടുക്കുകയും ചെയ്തു.
