പാലം നിർമാണം തടയാനെത്തിയവരെ അറസ്റ്റുചെയ്തു

പാലം നിർമാണം തടയാനെത്തിയവരെ അറസ്റ്റുചെയ്തു

  • ഇത് തടയാൻ രംഗത്തെത്തിയ മലസംരക്ഷണസമിതി പ്രവർത്തകരായ ആറുപേരെ പോലീസ് അറസ്റ്റുചെയ്തുനീക്കി.

വടകര : തിരുവള്ളൂർ പഞ്ചായത്തിലെ ഉപ്പിലാറമലയിൽനിന്ന് മണ്ണെടുക്കുന്നതിനെതിരേ പ്രദേശവാസികൾ ഉയർത്തിയ പ്രതിഷേധം മറികടന്ന് കനാലിനുകുറുകെ താത്‌കാലിക പാലം നിർമാണം തുടങ്ങി. ഇത് തടയാൻ രംഗത്തെത്തിയ മലസംരക്ഷണസമിതി പ്രവർത്തകരായ ആറുപേരെ പോലീസ് അറസ്റ്റുചെയ്തുനീക്കി.

വെള്ളിയാഴ്‌ച പാലം നിർമാണം നാട്ടുകാർ തടഞ്ഞതിനുപിന്നാലെ കളക്‌ടറുടെ നിർദേശപ്രകാരം വടകര തഹസിൽദാർ വിളിച്ച യോഗത്തിൽ മണ്ണെടുപ്പുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ നിരീക്ഷിക്കാൻ സമരസമിതി ഭാരവാഹികളും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അടങ്ങിയ മോണിറ്ററിങ് കമ്മിറ്റി രൂപവത്കരിച്ചിരുന്നു. ഈ സമിതി സ്ഥലം സന്ദർശിച്ച് മണ്ണെടുക്കുന്ന സ്ഥലത്തിന്റെ അതിർത്തി രേഖപ്പെടുത്താൻ ശ്രമിച്ചെങ്കിലും താലൂക്ക് സർവേയറുടെ സേവനം തേടാൻ തീരുമാനിക്കുകയായിരുന്നു.

ഇതിൽ തീരുമാനം വരുന്നതിനുമുൻപേയാണ് കനാലിനു കുറുകെ പാലം നിർമിക്കാൻ വാഗഡിന്റെ സംഘമെത്തിയത്.

കെ.പി. കുഞ്ഞമ്മദ് കുട്ടി എംഎൽഎയുടെയും മറ്റു ജനപ്രതിനിധികളുടെയും സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലെ തീരുമാനം ലംഘിക്കുകയാണ് ഇതിലൂടെ ചെയ്ത‌തെന്ന് സമരസമിതി ആരോപിച്ചു.

ചൊവ്വാഴ്ച‌ രാവിലെയാണ് പാലം നിർമിക്കാനുള്ള പൈപ്പുമായി ലോറി എത്തിയത്. ഇതറിഞ്ഞ് സ്ഥലത്തെത്തിയ സമരസമിതി കൺവീനർ എം. സുരേന്ദ്രനെ പോലീസ് പെട്ടെന്നുതന്നെ കസ്റ്റഡിയിലെടുത്തു. പിന്നാലെ വാർഡ് മെമ്പർ രതീഷ് അനന്തോത്ത്, വിപിൻ എന്നിവർ കനാലിൽ ഇറങ്ങിനിന്ന് പ്രതിഷേധിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )