പാർലമെന്റ് സമ്മേളനത്തിൽ എഫ്.സി.ആർ.എ ബിൽ അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കാര്യോപദേശകസമിതി യോഗത്തിൽ നിർണ്ണായക ചർച്ച ;അന്തിമതീരുമാനം കാര്യോപദേശകസമിതി യോഗം കൈക്കൊള്ളുമെന്ന് നിയമമന്ത്രി

പാർലമെന്റ് സമ്മേളനത്തിൽ എഫ്.സി.ആർ.എ ബിൽ അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കാര്യോപദേശകസമിതി യോഗത്തിൽ നിർണ്ണായക ചർച്ച ;അന്തിമതീരുമാനം കാര്യോപദേശകസമിതി യോഗം കൈക്കൊള്ളുമെന്ന് നിയമമന്ത്രി

  • നാളെ മുതൽ സഭയിൽ പ്രതിപക്ഷത്തിനെതിരെ ശക്തമായ പ്രതിരോധവും തിരിച്ചടിയും ഉയർത്താനാണ് ഭരണപക്ഷത്തിൻറെ തീരുമാനം

ഡൽഹി: പാർലമെന്റ് സമ്മേളനത്തിൽ എഫ്.സി.ആർ.എ ബിൽ അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കാര്യോപദേശകസമിതി യോഗത്തിൽ നിർണ്ണായക ചർച്ച നടന്നു. ബില്ലിന്റെ കാര്യത്തിൽ അന്തിമതീരുമാനം കാര്യോപദേശകസമിതി യോഗം കൈക്കൊള്ളുമെന്ന് നിയമമന്ത്രി വ്യക്തമാക്കി. വിഷയം സംബന്ധിച്ച എല്ലാ അഭിപ്രായങ്ങളും ആശങ്കകളും പൂർണ്ണമായി പരിഗണിക്കുമെന്നും മന്ത്രി ഉറപ്പുനൽകി. നാളെ മുതൽ സഭയിൽ പ്രതിപക്ഷത്തിനെതിരെ ശക്തമായ പ്രതിരോധവും തിരിച്ചടിയും ഉയർത്താനാണ് ഭരണപക്ഷത്തിൻറെ തീരുമാനം.

ദില്ലിയിൽ പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ നടന്ന അതിക്രമങ്ങൾ സഭയിൽ ഉന്നയിച്ച് പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കാനുള്ള നീക്കം ശക്തമാക്കിയിരിക്കുകയാണ് ഭരണപക്ഷം. അതിനിടെ അയോധ്യ സ്കിറ്റുമായി ബന്ധപ്പെട്ട് ഉയർന്ന പരാതിയിൽ മുതിർന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, പപ്പു യാദവ് തുടങ്ങിയവർക്ക് നോട്ടീസ് അയച്ചു. വരും ദിവസങ്ങളിൽ പാർലമെന്റിൽ ഈ വിഷയങ്ങളെല്ലാം വൻ രാഷ്ട്രീയ പോരാട്ടത്തിന് വഴിയൊരുക്കും

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )