പിണറായി വിജയൻ പങ്കെടുക്കുന്ന രാഷ്ട്രീയ വിശദീകരണ യോഗങ്ങൾക്ക് ഇന്ന് തുടക്കം

പിണറായി വിജയൻ പങ്കെടുക്കുന്ന രാഷ്ട്രീയ വിശദീകരണ യോഗങ്ങൾക്ക് ഇന്ന് തുടക്കം

  • പയ്യന്നൂർ നിയോജക മണ്ഡലത്തിൽ മാത്തിലിലും പയ്യന്നൂർ ടൗണിലുമാണ് ആദ്യദിനം പിണറായി വിജയൻ സംസാരിക്കുക.

കണ്ണൂർ : നിയമസഭതിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പയ്യന്നൂരിലും തളിപ്പറമ്പിലും പിണറായി വിജയൻ പങ്കെടുക്കുന്ന രാഷ്ട്രീയ വിശദീകരണ യോഗങ്ങൾക്ക് ഇന്ന് തുടക്കമാകും. പയ്യന്നൂർ നിയോജക മണ്ഡലത്തിൽ മാത്തിലിലും പയ്യന്നൂർ ടൗണിലുമാണ് ആദ്യദിനം പിണറായി വിജയൻ സംസാരിക്കുക. മണ്ഡലത്തിൽ ഉൾപ്പെടുന്ന പെരിങ്ങോം, പയ്യന്നൂർ ഏരിയ കമ്മിറ്റികൾക്ക് കീഴിലാണ് വിശദീകരണ യോഗങ്ങൾ. ടി ഐ മധുസൂദനന്റെ സ്ഥാനാർഥിത്വം, രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം, വി കുഞ്ഞികൃഷ്ണന്റെ തിരഞ്ഞെടുപ്പ് വിജയം തുടങ്ങിയ കാര്യങ്ങളിൽ തിരുത്തൽ നടപടിയുടെ ഭാഗമായി പിണറായി വിജയൻ എന്ത് പറയും എന്നതിന് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്.

സിപിഐഎം നടത്താൻ ഉദ്ദേശിക്കുന്ന തിരുത്തൽ പ്രക്രിയ ഏത് ദിശയിൽ എന്ന സൂചനയും മുൻ മുഖ്യന്ത്രിയുടെ വാക്കുകളിൽ ഉണ്ടാകാനാണ് സാധ്യത. നാളെയും മറ്റന്നാളും തളിപ്പറമ്പ് മണ്ഡലം പരിധിയിൽ വരുന്ന തളിപ്പറമ്പ്, മയ്യിൽ ഏരിയ കമ്മിറ്റിക്ക് കീഴിലും വിശദീകരണയോഗങ്ങൾ നടക്കും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )