
പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം ഒഴിയില്ല ; തീരുമാനം പുനപരിശോധനക്കില്ലെന്ന് എം വി ഗോവിന്ദൻ
- സംസ്ഥാന കമ്മിറ്റിയിടേയും സെക്രട്ടറിയേറ്റിന്റെയും ഏകകണ്ഠമായ തീരുമാനം ആണിതെന്നും അദ്ദേഹം പറഞ്ഞു.
ദില്ലി: പിണറായി വിജയൻ കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവ് സ്ഥാനം ഒഴിയില്ല, സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രതിപക്ഷ നേതാവിൻ്റെ കാര്യത്തിൽ പുനപരിശോധന ഇല്ല. പിബിയുടെ അംഗീകാരവും ഇക്കാര്യത്തിൽ വാങ്ങിയിരുന്നു. ഇനി പുനപരിശോധന ഇല്ല. സംസ്ഥാന കമ്മിറ്റിയിടേയും സെക്രട്ടറിയേറ്റിന്റെയും ഏകകണ്ഠമായ തീരുമാനം ആണിതെന്നും അദ്ദേഹം പറഞ്ഞു.

വാർത്താസമ്മേളനങ്ങളിലെ ശരീരഭാഷ ശരിയല്ലെന്ന വിമർശനം വീട്ടിൽ നിന്ന് പോലും ഉണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ തുറന്ന് സമ്മതിച്ചു. പികെ ശ്യാമളയുടെ സ്ഥാനാർത്ഥിത്വത്തെ ന്യായീകരിച്ചും പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പിണറായി വിജയനെ പൂർണ്ണമായും പിന്തുണച്ചും ആയിരുന്നു തിരുവനന്തപുരം സിപിഎം ജില്ലാ.കമ്മിറ്റിയിൽ കഴിഞ്ഞ ദിവസം എംവി ഗോവിന്ദൻ്റെ മറുപടി. വർഷങ്ങളുടെ ഇടവേളക്ക് ശേഷമാണ് പല ജില്ലാ കമ്മിറ്റികളിലും പിണറായി വിരുദ്ധ സ്വരം ഉയരുന്നത്.
