പുനർ നിർമ്മിച്ച കൊയിലാണ്ടി സബ് ട്രഷറി കെട്ടിടത്തിൽ ഓഫീസ് പ്രവർത്തനം ഉടൻ ആരംഭിക്കുക

പുനർ നിർമ്മിച്ച കൊയിലാണ്ടി സബ് ട്രഷറി കെട്ടിടത്തിൽ ഓഫീസ് പ്രവർത്തനം ഉടൻ ആരംഭിക്കുക

  • കൺവെൻഷൻ മുൻസിപ്പൽ കൗൺസിലർ അഡ്വ: ഉമേന്ദ്രൻ ഉദ്ഘാടനം ചെയ്തു.

കൊയിലാണ്ടി : താൽക്കാലികമായി ഇപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ട്രഷറിയിൽ പ്രത്യേകിച്ച് മഴക്കാലത്ത് എത്തിച്ചേരുവാൻ വയോജനങ്ങൾക്ക് വളരെയേറെ പ്രയാസങ്ങൾ നേരിടുന്ന സാഹചര്യത്തിൽ നവീകരിച്ച ട്രഷറി കെട്ടിടത്തിൽ ഓഫീസ് പ്രവർത്തനം ഉടൻ ആരംഭിക്കണം എന്നും ശമ്പള- പെൻഷൻ പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കണമെന്നും കെ എസ് എസ് പി യു കൊല്ലം ഈസ്റ്റ് യൂണിറ്റ് കൺവെൻഷൻ സർക്കാറിനോട് ആവശ്യപ്പെട്ടു. കൺവെൻഷൻ മുൻസിപ്പൽ കൗൺസിലർ അഡ്വ: ഉമേന്ദ്രൻ ഉദ്ഘാടനം ചെയ്തു.

യൂണിറ്റ് പ്രസിഡണ്ട് ബാബുരാജ് കലേക്കാട്ട് അധ്യക്ഷത വഹിച്ചു. മുതിർന്ന അംഗങ്ങളെ ആദരിക്കൽ, പുതിയ അംഗങ്ങളെ സ്വീകരിക്കൽ, കൈത്താങ്ങ് വിതരണം, മിടുക്കരായ വിദ്യാർത്ഥികളെ അനുമോദിക്കൽ എന്നിവ നടന്നു. ബ്ലോക്ക് രക്ഷാധികാരി പി സുധാകരൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പ്രസിഡണ്ട് പി വി രാജൻ, സെക്രട്ടറി എം എം ചന്ദ്രൻ, പി കെ ബാബുരാജ്, ഡോ: മോഹനൻ നടുവത്തൂർ, കെ രവീന്ദ്രൻ,കെ രാജൻ, നാരായണി ടീച്ചർ, വിശ്വനാഥൻ ടി എച്ച് എന്നിവർ സംസാരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )