
പുളിയഞ്ചേരി യു.പി. സ്കൂളിൽ ഓണാഘോഷവും പുസ്തകോത്സവവും സംഘടിപ്പിച്ചു
- പരിപാടിയുടെ ഉദ്ഘാടനം കൊയിലാണ്ടി എം.എൽ.എ അഡ്വ. കെ. പ്രവീൺകുമാർ നിർവഹിച്ചു
പുളിയഞ്ചേരി യു.പി. സ്കൂളിന്റെ റെയിൻബോ2026–27 സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഓണാഘോഷവും പുസ്തകോത്സവവും സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം കൊയിലാണ്ടി എം.എൽ.എ അഡ്വ. കെ. പ്രവീൺകുമാർ നിർവഹിച്ചു. ഋഷികേശ് ഡി ആർ ആദ്യ പുസ്തകം ഏറ്റുവാങ്ങി.
ഹെഡ്മിസ്ട്രസ് ഷംന ശ്യാം നിവാസ് സ്വാഗതം പറഞ്ഞു.
വാർഡ് കൗൺസിലർ വി. രമേശൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പി.ടി.എ. പ്രസിഡന്റ് ശ്രീലിഷ് എം.കെ. റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ യു.കെ. ചന്ദ്രൻ മുഖ്യാതിഥിയായി. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എം. നജീബ് വിശിഷ്ടാതിഥിയായി.സാഹിത്യകാരനും ഫോക്‌ലോറിസ്റ്റുമായ കെ.ടി. ഗോപാലൻ ഓണാഘോഷ സന്ദേശം നൽകി. കൗൺസിലർമാരായ രമ്യ തിരുവലത്ത്, എൻ.കെ. ശ്രീനിവാസൻ, എന്നിവരും എൻ.കെ. ഭാസ്കരൻ, എൻ.കെ. ശ്രീനിവാസൻ, പൂർവ്വാധ്യാപകരായ പി.ടി. സുധാകരൻ, കെ. കുഞ്ഞിക്കണ്ണൻ, പി. കുമാരൻ, എസ്.എസ്.ജി. കൺവീനർ പ്രഭീഷ് കണാരൻകണ്ടി, എം പി ടി എ ചെയർപേഴ്സൺ രാഗ്‌ലിരാജ്, സ്‌കൂൾ ലീഡർ ധ്രുവദർശ് വി ,കെ.പി. റീജ, അഖിൽ പി.സി. എന്നിവർ സംസാരിച്ചു.

വിവിധ മത്സരങ്ങളിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. തുടർന്ന് ഓണസദ്യയും സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വിവിധങ്ങളായ കലാ-കായിക മത്സരങ്ങളും വിനോദപരിപാടികളും ഒരുക്കിയിരുന്നു.പൂർവ്വ വിദ്യാർത്ഥികളും രക്ഷിതാക്കളും പൊതുജനങ്ങളും ഉൾപ്പെടെ നിരവധി പേർ ഓണാഘോഷത്തിലും പുസ്തകോത്സവത്തിലും പങ്കാളികളായി. വായനയുടെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കുന്നതിനും വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുന്നതിനും വേണ്ടി ആരംഭിച്ച പുസ്തകോത്സവം ശ്രദ്ധേയമായി.
