
പൂക്കാട് മർകസ് പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച ശിശുദിനാഘോഷം കുരുന്നുകൾക്ക് നവ്യാനുഭവമായി
പൂക്കാട്:പഴയകാല ശൈശവത്തിന്റെ ഓർമ്മകൾ പുതുതലമുറക്ക് പകർന്നു നൽകി പൂക്കാട് മർകസ് പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച ശിശുദിന പരിപാടികൾ ഏറെ ഹൃദ്യമായി.പ്ലാവിലയിൽ കോരിക്കുടിച്ച കഞ്ഞിക്ക് കൂട്ടിനെത്തിയ ചമ്മന്തിയും പപ്പടവും അച്ചാറും കുരുന്നുകളുടെ മനവും വയറും നിറച്ചു.
കൂട്ടത്തിൽ പലരുടെയും മുഖങ്ങളിൽ ഒരുമയൂട്ടിന്റെയും പുതു രുചിയുടെയും ആദ്യാനുഭവം തെളിഞ്ഞു കാണുന്നുണ്ടായിരുന്നു.ഓലക്കണ്ണടയിട്ടും ഓല വാച്ച് കെട്ടിയും ഓലപ്പന്തെറിഞ്ഞും ആഘോഷം കേമമാക്കിയ കുട്ടികൾ വർണ്ണാഭമായ
ശിശുദിന റാലിയും നടത്തി.

കൂടാതെ ആഘോഷങ്ങളുടെ ഭാഗമായി ചിൽഡ്രൻസ് അസ്സംബ്ലി,കലാ വിരുന്ന്,ചിത്രരചന മത്സരം, ചാച്ചാജിക്ക് ഒരു കത്ത്തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു. പരിപാടികൾക്ക് അക്കാഡമിക് കോഡിനേറ്റർ സജ്ന നിസാർ,പ്രോഗ്രാം കോഡിനേറ്റർ ഷഫീല, അധ്യാപകരായ സാദിഹ, ഷൈനി, ഫാത്തിമ, സജ്ന, ഭവ്യ, സജീറ, കാവ്യ, സരിഗ, സക്കീന,പ്രഷിബ തുടങ്ങിയവർ നേതൃത്വം നൽകി.
