
പൂച്ചട്ടി ചലഞ്ചിന് തുടക്കമായി
- മാലിന്യ വിമുക്ത കേരളം എന്ന പദ്ധതിയുമായി ചേർന്നു നിന്നുകൊണ്ടാണ് സ്കൂളിൽ പൂന്തോട്ടം നിർമ്മിക്കുന്നത്
കൊയിലാണ്ടി :വീട്ടിലെ പൂന്തോട്ടം എൻ്റെ സ്കൂളിലും എന്ന പദ്ധതിയുടെ ഭാഗമായി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പന്തലായനിയിൽ പൂച്ചട്ടി ചാലഞ്ചിന് തുടക്കമായി.മാലിന്യ വിമുക്ത കേരളം എന്ന പദ്ധതിയുമായി ചേർന്നു നിന്നുകൊണ്ടാണ് സ്കൂളിൽ പൂന്തോട്ടം നിർമ്മിക്കുന്നത്. വിദ്യാർത്ഥികളും അധ്യാപകരും അവരവരുടെ വീട്ടിൽ നിന്നും ഒരു പൂച്ചെടി ഹരിത വിദ്യാലയം അവാർഡ് കരസ്ഥമാക്കിയ പന്തലായനി ഹയർ സെക്കൻഡറി സ്കൂൾ പൂന്തോട്ടത്തിലേക്ക് നൽകിക്കൊണ്ട് ഒരു വലിയ പൂന്തോട്ടം നിർമ്മിച്ചുകൊണ്ടാണ് പദ്ധതി നടപ്പിൽ വരുത്തുന്നത്.

ഉപയോഗം കഴിഞ്ഞ ടയർ,കാനുകൾ എന്നിങ്ങനെയുള്ള വസ്തുക്കളെ മൂല്യ വർദ്ധിത സങ്കേതങ്ങൾ ആക്കി കൊണ്ടാണ് സ്കൂളിൽ പൂന്തോട്ടം നിർമ്മിക്കുന്നത് .പാഠ്യ വിഷയങ്ങൾക്ക് ഊർജ്ജം പകരാൻ സ്വന്തം വീട്ടിലെ പൂന്തോട്ടം പോലെ വിദ്യാലയത്തിലെ പരിസരവും വർണ്ണ പുഷ്പങ്ങളെക്കൊണ്ട് അലംകൃതമായ അന്തരീക്ഷം സൃഷ്ടിക്കുകയാണ് പദ്ധതി കൊണ്ട് ലക്ഷ്യമാക്കുന്നത്.
നഗരസഭ ചെയർപേഴ്സൺ ശ്രീമതി സുധ കിഴക്കേപ്പാട്ട് പൂച്ചട്ടി എച്. എം സഫിയ സി.പി ക്ക് സമ്മാനിച്ചുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു.നഗരസഭ വൈസ് ചെയർമാൻ അഡ്വക്കേറ്റ് സത്യൻ പൂച്ചട്ടി ചലഞ്ച് പദ്ധതി നടപ്പിലാക്കാൻ നേതൃത്വം നൽകുന്ന ഇംഗ്ലീഷ് അധ്യാപികയായ രോഷ്നിയ്ക്ക് പൂച്ചെടി സമ്മാനിച്ചു.വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി അംഗമായ നിജില പറവക്കൊടി പിടിഎ പ്രസിഡണ്ട് ബിജുവിനും പൂച്ചെടി സമ്മാനിച്ചു.
