
പൂർവ്വ അധ്യാപക- വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു
- സ്കൂളിന്റെ നൂറാം വാർഷികാഘോഷത്തോടനുബന്ധിച്ചാണ് പൂർവ്വ അധ്യാപക-വിദ്യാർത്ഥി സംഗമം നടന്നത്
കുറുവങ്ങാട്: ചനിയേരി മാപ്പിള എൽപി സ്കൂൾ പൂർവ്വ അധ്യാപക വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു. ആയിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്ന കുറുവങ്ങാട് പ്രദേശത്തെ ചനിയേരി മാപ്പിള എൽപി സ്കൂളിന്റെ നൂറാം വാർഷികാഘോഷത്തോടനുബന്ധിച്ചാണ് പൂർവ്വ അധ്യാപകവിദ്യാർത്ഥി സംഗമം സ്കൂൾ ഹാളിൽ വച്ച് സംഘടിപ്പിച്ചത്.
ചടങ്ങിൽ പൂർവ്വവിദ്യാർത്ഥി സംഘടന പ്രസിഡണ്ട് സുരേഷ് കുമാർ സ്വാഗതം പറഞ്ഞു. വാർഡ് കൗൺസിലറും മുൻ പ്രധാനാധ്യാപികയുമായിരുന്ന സി.പ്രഭ ഉദ്ഘാടനകർമ്മം നിർവ്വഹിച്ച പരിപാടിയിൽ മുൻ പ്രധാനാധ്യാപകൻ എൻ.എം.നാരായണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

സ്കൂൾ മാനേജർ പി.അബ്ദുൽ അസീസ്, പിടിഎ വൈസ് പ്രസിഡണ്ട് ഹംസ,പൂർവ്വ വിദ്യാർത്ഥികളായ അബൂബക്കർ മാസ്റ്റർ, അബ്ദുള്ളക്കുട്ടി ടി.എം , ബഷീർ വി.ടി, എംസി മുഹമ്മദ് , രജിലേഷ് ആർ.വി.കെ , വിനീത് , എം.സി സുനീറ , കെ.കെ ഷുക്കൂർ മാസ്റ്റർ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. പ്രധാനാധ്യാപിക പി.ഹസീബ വാർഷികാഘോഷ പദ്ധതി-വിശദീകരണം നടത്തുകയും പിടിഎ പ്രസിഡണ്ടും പൂർവവിദ്യാർത്ഥിയുമായ എം.സി ഷബീർ നന്ദിയും പറഞ്ഞു.
