
പെരുവട്ടൂർ മുക്കിൽ ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പ്രധാന പൈപ്പ് പൊട്ടി ദിവസങ്ങളായി കുടിവെള്ളം പാഴായി ഒഴുകുന്നു
- ദിവസേന ആയിരക്കണക്കിന് ലിറ്റർ കുടിവെള്ളമാണ് പാഴാകുന്നതെന്ന് പ്രദേശവാസികൾ പറയുന്നു
കൊയിലാണ്ടി: പെരുവട്ടൂർ മുക്കിൽ ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പ്രധാന പൈപ്പ് പൊട്ടി ദിവസങ്ങളായി കുടിവെള്ളം പാഴായി ഒഴുകുന്നു. രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ ശുദ്ധജലം ഇങ്ങനെ പാഴാകുന്നത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.പൈപ്പ് പൊട്ടിയ ഭാഗത്ത് നിന്ന് നിരന്തരം വെള്ളം റോഡിലൂടെ ഒഴുകി യാത്ര തടസ്സവും അനുഭവപ്പെടുന്നു നിരവധി തവണ ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിട്ടും ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.

ദിവസേന ആയിരക്കണക്കിന് ലിറ്റർ കുടിവെള്ളമാണ് പാഴാകുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. അധികാരികൾ അടിയന്തിരമായി ഇടപെട്ട് പൈപ്പ് അറ്റകുറ്റപ്പണി നടത്തുകയും വെള്ളം പാഴാകുന്നത് തടയുകയും ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
CATEGORIES News
