
പേവിഷബാധയേറ്റുള്ള എട്ടുവയസുകാരി നിയ ഫൈസലിന്റെ മരണത്തിൽ ചികിത്സ പിഴവില്ലെന്നു ക്രൈംബ്രാഞ്ച്
- ഇമ്മ്യുണോഗ്ലോബുലിൻ ഇൻജെക്റ്റ് ചെയ്തതിൽ പിഴവ് ഉണ്ടായെന്നായിരുന്നു എന്നാണ് കുടുംബത്തിന്റെ പരാതി
കൊല്ലം:പേവിഷബാധയേറ്റുള്ള എട്ടുവയസുകാരി നിയ ഫൈസലിന്റെ മരണത്തിൽ ചികിത്സ പിഴവില്ലെന്നു ക്രൈംബ്രാഞ്ച്. പുനലൂർ താലൂക്ക് ആശുപത്രിയിൽ ഇമ്മ്യുണോഗ്ലോബുലിൻ ഡോസ് കൃത്യമായി നൽകിയെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ട്.ഇമ്മ്യുണോഗ്ലോബുലിൻ ഇൻജെക്റ്റ് ചെയ്തതിൽ പിഴവ് ഉണ്ടായെന്നായിരുന്നു എന്നാണ് കുടുംബത്തിന്റെ പരാതി.

റിപ്പോർട്ട് ക്രൈം ബ്രാഞ്ച് ഡെപ്യൂട്ടി സൂപ്രണ്ട് ക്രൈം ബ്രാഞ്ച് മേധാവിക്ക് കൈമാറി.2025 മെയ് മാസം തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് എട്ട് വയസുകാരി മരിക്കുന്നത്. ഏപ്രിൽ എട്ടിനാണ് കുന്നിക്കോട് വിളക്കുടിയിൽ വീടിന് സമീപത്ത് വെച്ച് നിയ ഫൈസലിനെ തെരുവുനായ കടിച്ചത്.
CATEGORIES News
