പൊലീസ്ഇൻസ്പെക്ടർമാരെ സമൂഹ മാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തിയ കേസുകളിൽ അറസ്‌റ്റിലായ അർജുൻ ആയങ്കിയെ രണ്ടു ദിവസത്തെ പൊലീസ് കസ്‌റ്റഡിയിൽ വിട്ടു

പൊലീസ്ഇൻസ്പെക്ടർമാരെ സമൂഹ മാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തിയ കേസുകളിൽ അറസ്‌റ്റിലായ അർജുൻ ആയങ്കിയെ രണ്ടു ദിവസത്തെ പൊലീസ് കസ്‌റ്റഡിയിൽ വിട്ടു

  • നിലവിൽ കോതമംഗലം പൊലീസിനാണ് ആയങ്കിയെ കസ്റ്റഡിയിൽ നൽകിയിരിക്കുന്നത്

കൊച്ചി :പൊലീസ്ഇൻസ്പെക്ടർമാരെ സമൂഹ മാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തിയ കേസുകളിൽ അറസ്‌റ്റിലായ അർജുൻ ആയങ്കിയെ രണ്ടു ദിവസത്തെ പൊലീസ് കസ്‌റ്റഡിയിൽ വിട്ടു. കോതമംഗലം മജിസ്ട്രേട്ട് കോടതിയുടേതാണ് നടപടി. നിലവിൽ കോതമംഗലം പൊലീസിനാണ് ആയങ്കിയെ കസ്റ്റഡിയിൽ നൽകിയിരിക്കുന്നത്. തലശ്ശേരിയിൽ നിന്ന് കസ്റ്റഡിയിൽ വാങ്ങി കോതമംഗലത്ത് എത്തിച്ച ആയങ്കിയെ നേരത്തേ കോടതി റിമാൻഡ് ചെയ്തിരുന്നു.
ഊന്നുകൽ മുൻ എസ്എച്ച്ഒ ബി.എസ്.ആദർശ് എന്നിവരെ സമൂഹ മാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തുകയും വെല്ലുവിളിക്കുകയും ചെയ്‌തതാണ് കേസ്. കോതമംഗലം കേസ് അന്വേഷിച്ചിരുന്നത് ഊന്നുകൽ പൊലീസായിരുന്നു. കോതമംഗലം കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയതിനെ തുടർന്നാണ് ആയങ്കി ഊന്നുകൽ എസ്എച്ച്ഒയ്ക്കെതിരെ തിരിഞ്ഞത്. തുടർന്ന് ഊന്നുകൽ സ്റ്റേഷനിലും കേസെടുത്തു.നേരത്തെ കോതമംഗലത്തെ പുന്നേക്കാടുള്ള റിസോർട്ടിൽ ക്രിമിനൽ സംഘത്തോടൊപ്പം ഒത്തുകൂടിയ കേസിൽ ആയങ്കിക്ക് ലഭിച്ചിരുന്ന ജാമ്യം കോടതി റദ്ദാക്കിയിരുന്നു.

ജാമ്യത്തിലിരിക്കെ പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയത് ജാമ്യവ്യവസ്ഥകളുടെ ലംഘനമാണെന്ന പൊലീസ് വാദം കോടതി അംഗീകരിക്കുകയായിരുന്നു. മുൻപ് രണ്ട് സ്റ്റേഷനുകളിലെയും കേസുകൾ കുട്ടമ്പുഴ എസ്എച്ച്ഒ ആയിരുന്നു അന്വേഷിച്ചിരുന്നത്. എന്നാൽ ഉദ്യോഗസ്ഥർക്ക് മാറ്റം വന്ന സാഹചര്യത്തിൽ ഇനി അതത് സ്റ്റേഷൻ ഉദ്യോഗസ്ഥർ തന്നെ അന്വേഷണം മുന്നോട്ട് കൊണ്ടുപോകും. കൂടാതെ, എറണാകുളം റൂറൽ സൈബർ പൊലീസും ആയങ്കിക്കെതിരെ കേസെടുത്തിട്ടുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )