മന്ത്രി പി.കെ ബഷീറിനെതിരെ പ്രമേയവുമായി മുസ്ലിം ലീഗ്

മന്ത്രി പി.കെ ബഷീറിനെതിരെ പ്രമേയവുമായി മുസ്ലിം ലീഗ്

  • കൊണ്ടോട്ടി ഇഎംഇഎ കോളേജിലെ സീറ്റിന് കോഴ വാങ്ങിയ സംഭവുമായി ബന്ധപ്പെട്ടാണ് പ്രമേയം.

മലപ്പുറം: മന്ത്രി പി.കെ ബഷീറിനെതിരെ പ്രമേയവുമായി മുസ്ലിം ലീഗ്. കൊണ്ടോട്ടി ഇഎംഇഎ കോളേജിലെ സീറ്റിന് കോഴ വാങ്ങിയ സംഭവുമായി ബന്ധപ്പെട്ടാണ് പ്രമേയം. പി.കെ ബഷീർ കോളജിന്റെ ജനറൽ സെക്രട്ടറി സ്ഥാനം ഒഴിയണമെന്നാണ് പ്രമേയത്തിൽ ആവശ്യപ്പെടുന്നത്. തേഞ്ഞിപ്പലം പഞ്ചായത്തിലെ മുസ്ലിം ലീഗ് മൺസൂൺ ക്യാമ്പിലാണ് പ്രമേയം അവതരിപ്പിച്ചത്. വിദ്യാർഥികളിൽ നിന്ന് 25,000 രൂപ മുതൽ 50,000 രൂപ വരെ വാങ്ങുന്നതായാണ് ആരോപണം. പ്രമേയ അവതരണത്തിന്റെ ദൃശ്യങ്ങൾ മീഡിയവണിന് ലഭിച്ചു.

പ്രമേയത്തിൽ പി.കെ ബഷീറിനും കോളജ് മാനേജ്മെന്റിനുമെതിരെ രൂക്ഷവിമർശനമാണ് ഉന്നയിക്കുന്നത്. ലീഗിന്റെ നിയന്ത്രണത്തിലുള്ള കോളജ് കൂടിയാണിത്. പാണക്കാട് ബഷീർ അലി തങ്ങളാണ് കോളജിന്റെ പ്രസിഡന്റ് സ്ഥാനം വഹിക്കുന്നത്. കോഴ വാങ്ങിയ സംഭവത്തിൽ യൂത്ത് ലീഗും നേരത്തെ പരസ്യ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. ഇനിയും കോഴ വാങ്ങാനാണ് തീരുമാനമെങ്കിൽ പ്രതിഷേധവുമായി മുന്നോട്ട് വരുമെന്നും യൂത്ത് ലീഗ്

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )