പ്രതിക്ഷ നേതാവ് ആരാകും ഇന്നറിയാം

പ്രതിക്ഷ നേതാവ് ആരാകും ഇന്നറിയാം

  • നേതൃമാറ്റത്തിനുള്ള സാധ്യതകളെയും സ്വാധീനിക്കുമെന്നാണ് സൂചന

ന്യൂഡൽഹി : കേരളം അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തുന്നതിനായി സി.പി.ഐ.എം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ദില്ലിയിൽ ചേരും. ആര് പ്രതിപക്ഷ നേതാവാകണം എന്ന കാര്യത്തിൽ പോളിറ്റ് ബ്യൂറോയിൽ നിർണ്ണായക തീരുമാനമുണ്ടാകും. അടുത്ത തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് കേരളത്തിൽ ഒരു രണ്ടാം നിര നേതൃത്വത്തെ കൊണ്ടുവരണമെന്ന ചർച്ചകൾ സജീവമാണെങ്കിലും പിണറായി വിജയനായി സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗം ഇപ്പോഴും ചരടുവലികൾ നടത്തുന്നുണ്ട്. പരാജയത്തിന്റെ വസ്തുനിഷ്ഠമായ വിശകലനം നേതൃമാറ്റത്തിനുള്ള സാധ്യതകളെയും സ്വാധീനിക്കുമെന്നാണ് സൂചന. രാജ്യത്തെ ഏക കമ്മ്യൂണിസ്റ്റ് ഭരണകൂടമായിരുന്ന കേരളത്തിലുണ്ടായ അപ്രതീക്ഷിതവും ദയനീയവുമായ പരാജയവും യോഗത്തിൽ ചർച്ചയാകും.സി.പി.ഐ.എമ്മിൻ്റെ അജയ്യമായ നെടുകോട്ടകളെന്ന് കരുതിയിരുന്ന പയ്യന്നൂർ, തളിപ്പറമ്പ്, തൃക്കരിപ്പൂർ, ഉദുമ, അമ്പലപ്പുഴ തുടങ്ങിയ മണ്ഡലങ്ങളിൽ പാർട്ടിക്ക് വലിയ തിരിച്ചടിയാണ് നേരിട്ടത്. മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിച്ച ധർമ്മടത്ത് പോലും ഏഴ് റൗണ്ടുകളിൽ അദ്ദേഹം പിന്നിലായിപ്പോയി എന്നത് ഗൗരവകരമായ സാഹചര്യമായാണ് പാർട്ടി കാണുന്നത്. പരാജയത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ താഴെത്തട്ടിൽ നിന്നുള്ള ആഴത്തിലുള്ള പരിശോധന ആവശ്യമാണെന്നാണ് വിലയിരുത്തൽ.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )