
പ്രതിപക്ഷ ഉപനേതൃസ്ഥാനം വേണമെന്ന സിപിഐയുടെ ആവശ്യത്തിന് മുന്നിൽ കൈമലർത്തി സിപിഐഎം ദേശീയ നേതൃത്വം
- സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ ബന്ധപ്പെട്ടപ്പോഴാണ് സിപിഐഎം ജനറൽ സെക്രട്ടറി എം.എ.ബേബി കൈയ്യൊഴിഞ്ഞത്.
ഡൽഹി: പ്രതിപക്ഷ ഉപനേതൃസ്ഥാനം വേണമെന്ന സിപിഐയുടെ ആവശ്യത്തിന് മുന്നിൽ കൈമലർത്തി സിപിഐഎം ദേശീയ നേതൃത്വം. ആവശ്യം ഉന്നയിച്ച് സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ ബന്ധപ്പെട്ടപ്പോഴാണ് സിപിഐഎം ജനറൽ സെക്രട്ടറി എം.എ.ബേബി കൈയ്യൊഴിഞ്ഞത്. ഉപനേതൃസ്ഥാനത്തിൽ കേരളത്തിൽ തീരുമാനിക്കട്ടെയെന്നാണ് എം.എ.ബേബിയുടെ നിലപാട്. ഇതോടെ, സിപിഐയുടെ അവസാന പ്രതീക്ഷയും പൊലിഞ്ഞു. ദേശിയ നേതൃത്വം വഴി ഉപനേതൃസ്ഥാനം വേണമെന്ന ആവശ്യം സിപിഐഎം ദേശിയ നേതൃത്വത്തിന് മുന്നിൽ എത്തിച്ച് പരിഹാരം ഉണ്ടാക്കാം എന്നായിരുന്നു പ്രതീക്ഷ.

സംസ്ഥാനത്തെ സിപിഐഎം നേതൃത്വം ആവശ്യം തളളിക്കളഞ്ഞതിനാൽ അവസാനത്തെ ആയുധം എന്ന നിലയിലായിരുന്നു ശ്രമം. എന്നാൽ, സിപിഐഎം ജനറൽ സെക്രട്ടറി എം.എ ബേബി കൈമലർത്തിയതോടെ അതും പൊളിഞ്ഞ അവസ്ഥയിലാണ്പ്രതിപക്ഷ ഉപനേതൃസ്ഥാനം വേണമെന്ന ആവശ്യം ഉന്നയിച്ച് സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ രണ്ടു തവണയാണ് എം.എ.ബേബിയെ ബന്ധപ്പെട്ടത്. ആദ്യം നേരിൽ കണ്ടാണ് ആവശ്യം ഉന്നയിച്ചത്. കേരളത്തിലെ മുന്നണിയുടെ കാര്യങ്ങൾ അവിടെ തീരുമാനിക്കട്ടെയെന്ന് പറഞ്ഞ് എം.എ.ബേബി ആദ്യം തന്നെ ഒഴിഞ്ഞുമാറി. സംസ്ഥാന നേതൃത്വത്തിൽ നിന്ന് സമ്മർദ്ദം വന്നതോടെ ബേബിയെ ഫോൺ വിളിച്ച് വീണ്ടും ആവശ്യം ഉന്നയിച്ചു
