
പ്ലസ് വൺ പരീക്ഷാ ഫലം നാളെ
- dhsekerala.gov.in, results.hse.Kerala.gov.in, keralaresults.nic.in, results.kite.kerala.gov.in, results.kerala.gov.in m ഔദ്യോഗിക വെബ്സൈറ്റുകളിൽ ഫലം ലഭ്യമാകും.
തിരുവനന്തപുരം : ഹയർ സെക്കൻഡറി വിദ്യാഭ്യാസ ഡയറക്ടറേറ്റ് പ്ലസ് വൺ പരീക്ഷാ ഫലം വെള്ളിയാഴ്ച പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് അറിയിച്ചു.പ്ലസ് വൺ ഫലപ്രഖ്യാപനം ജൂൺ അവസാനവാരത്തിൽ നിന്ന് 2026 ജൂലൈ 15ലേക്ക് മാറ്റിയിരുന്നെങ്കിലും ഫലപ്രഖ്യാപനം നീണ്ടു. dhsekerala.gov.in, results.hse.Kerala.gov.in, keralaresults.nic.in, results.kite.kerala.gov.in, results.kerala.gov.in m ഔദ്യോഗിക വെബ്സൈറ്റുകളിൽ ഫലം ലഭ്യമാകും. ഇതുകൂടാതെ ഡിജിലോക്കർ, പിആർഡി ലൈവ്, സഫലം കൈറ്റ് മൊബൈൽ ആപ്പ് എന്നിവ വഴിയും ഫലം പരിശോധിക്കാവുന്നതാണ്.2026 മാർച്ച് 5 മുതൽ മാർച്ച് 27 വരെയായിരുന്നു കേരള പ്ലസ് വൺ പരീക്ഷകൾ നടന്നത്. ഈ വർഷം ഏകദേശം 4 ലക്ഷത്തോളം വിദ്യാർത്ഥികളാണ് പരീക്ഷയെഴുതിയത്. റഗുലർ സ്കൂൾ വിദ്യാർത്ഥികൾ 62.28 വിജയശതമാനം കൈവരിച്ചു. ബോർഡിന്റെ കണക്കുകൾ പ്രകാരം റഗുലർ വിഭാഗത്തിൽ 3,83,647 വിദ്യാർത്ഥികളാണ് പരീക്ഷയ്ക്ക് അപേക്ഷിച്ചത്. കൂടാതെ ടെക്നിക്കൽ സ്ട്രീമിൽ 1,572 പേരും ഓപ്പൺ സ്കൂൾ വിഭാഗത്തിൽ 28,177 പേരും രജിസ്റ്റർ ചെയ്തിരുന്നു.
