ബയോ ഡൈവേഴ്സിറ്റി പാർക്കിൽ തണൽ വൃക്ഷ തൈകൾ നട്ടു

ബയോ ഡൈവേഴ്സിറ്റി പാർക്കിൽ തണൽ വൃക്ഷ തൈകൾ നട്ടു

  • നഗരസഭാ വൈസ് ചെയർമാൻ അഡ്വ.കെ. സത്യൻ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: കൊയിലാണ്ടി ഗവ:ഹയർ സെക്കൻ്ററി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ കൊയിലാണ്ടി നഗരസഭ ബയോഡൈവേഴ്സിറ്റി പാർക്കിൽ (കൊന്നേങ്കണ്ടി താഴെ) തണൽ വൃക്ഷ തൈകൾ നട്ടു.
തണൽ വൃക്ഷങ്ങൾ നടുന്ന ഹരിതമോഹനം പദ്ധതി നഗരസഭാ വൈസ് ചെയർമാൻ അഡ്വ.കെ. സത്യൻ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ രമേശൻ മാസ്റ്റർ അധ്യ ക്ഷനായി. എൻഎസ്എസ് ക്ലസ്റ്റർ കൺവീനർ അനിൽകുമാർ കെ. പി, ദയാനന്ദൻ എ.ഡി, ബാവ കൊന്നേങ്കണ്ടി, നിയ എന്നിവർ ആശംസകൾ നേർന്നു. സ്കൂൾ പ്രധാന അധ്യാപകൻ പ്രദീപൻ സ്വാഗതവും ലസിത ടീച്ചർ നന്ദിയും പറഞ്ഞു. പരിപാടിയിൽ 50 എൻഎസ്എസ് വളണ്ടിയർമാരും അധ്യാപകരും ബയോഡൈവേഴ്സിറ്റി വളണ്ടിയർമാരും നാട്ടുകാരും പങ്കെടുത്തു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )