
ബഷീർ ദിനത്തോടനുബന്ധിച്ച് നാടകം അവതരിപ്പിച്ചു
- ബഷീറിൻ്റെ ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങൾ കുട്ടികൾ അവതരിപ്പിച്ചു
കൊയിലാണ്ടി: ബഷീർ ദിനത്തോടനുബന്ധിച്ച് കുറുവങ്ങാട് സെൻട്രൽ യു പി സ്കൂളിൽ ബഷീർ കൃതിയെ അടിസ്ഥാനമാക്കി ആനവാരി രാമൻനായർ എന്ന നാടകം അവതരിപ്പിച്ചു. ബഷീറിൻ്റെ ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങൾ കുട്ടികൾ അവതരിപ്പിച്ചു. ഇ.കെ. പ്രജേഷ് നാടകത്തിന്റെ സംഭാഷണവും സംവിധാനവും നിർവ്വഹിച്ചു.പാലക്കാട് പ്രേം രാജ് ഗാനങ്ങൾ ചിട്ടപ്പെടുത്തി.
CATEGORIES News