
ബസ് ഇടിച്ചു കയറി അപകടം; ആർക്കും പരിക്കില്ല
- അപകടം കൊയിലാണ്ടി-താമരശ്ശേരി റൂട്ടിൽ
കൊയിലാണ്ടി: കോതമംഗലം മഹാവിഷ്ണു ക്ഷേത്രത്തിൻ്റെ കവാടത്തിലേക്ക് സ്വകാര്യ ബസ് ഇടിച്ചുകയറി അപകടം. ആർക്കും പരിക്കില്ല. വൻ ദുരന്തമാണ് ഒഴിവായത്. ബസിൻ്റെ മുൻവശവും ക്ഷേത്രത്തിൻറെ കവാടവും പാടെ തകർന്നു. സമീപത്തുള്ള
വീടിൻ്റെ ചുറ്റു മതിലും തകർന്നിട്ടുണ്ട്.

കൊയിലാണ്ടി – ബാലുശ്ശേരി റൂട്ടിൽ ഓടുന്ന കണിച്ചാട്ടിൽ എന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്. ആ സമയത്ത് അവിടെ ആരും ഇല്ലാത്തതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. രാവിലെ 10 മണിയോടുകൂടിയാണ് അപകടം നടന്നത്. റോഡിൽ നിന്ന് തെന്നി മാറിയ ബസ്സ് ഫുട് പാത്തും കടന്നാണ് എതിർ ദിശയിലെ കോൺക്രീറ്റ് കവാടം ഇടിച്ച് തെറിപ്പിച്ചത്. ആശുപത്രിയുടെ നെയിം ബോർഡും തകർന്നിട്ടുണ്ട്.
CATEGORIES News