
ബസ് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് അപകടം; യാത്രക്കാർക്ക് പരിക്ക്
- വടകരയിൽ നിന്ന് കൊയിലാണ്ടിയിലേക്ക് പോകുകയായിരുന്ന സാരംഗ് ബസ് ആണ് അപകടത്തിൽപ്പെട്ടത്
പയ്യോളി:അയനിക്കാട് കളരിപ്പടിക്ക് അടുത്ത് നിയന്ത്രണം വിട്ട സ്വകാര്യ ബസ് ഡിവൈഡറിൽ ഇടിച്ച് അപകടം നടന്നു. ഇന്ന് ഉച്ചയ്ക്ക് ഏകദേശം 2.15 ഓടെയാണ് അപകടം ഉണ്ടായത് .
വടകരയിൽ നിന്ന് കൊയിലാണ്ടിയിലേക്ക് പോകുകയായിരുന്ന സാരംഗ് ബസ് ആണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ബസിലെ യാത്രക്കാർക്ക് പരിക്കുണ്ട്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിച്ച വിവരം.
CATEGORIES News