
ബിജെപി-സിപിഎമ്മും തമ്മിൽ കേരളത്തിൽ നടക്കുന്ന ഡീൽ യഥാർത്ഥ കമ്മ്യൂണിസ്റ്റുകാർ അംഗീകരിക്കില്ല- കെ. സി വേണുഗോപാൽ
- യുഡിഎഫ് കൊയിലാണ്ടി മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച റോഡ് ഷോയിലും മാനിഫെസ്റ്റോ പ്രകാശന ചടങ്ങിലും സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം
കൊയിലാണ്ടി:യു.ഡി.എഫ് കൊയിലാണ്ടി മുനിസിപ്പൽ കമ്മിറ്റി റോഡ് ഷോ നടത്തി. സി.പി.എം ,ബി.ജെ.പി രഹസ്യ കൂട്ടുകെട്ടിൻ്റെ ഒടുവിലത്തെ ഉദാഹരണമാണ് ജോൺ ബ്രിട്ടാസ് മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടി കേന്ദ്ര മന്ത്രി ധർമ്മേന്ദ്ര പ്രധാനുമായി നടത്തിയ രഹസ്യ ചർച്ചയെന്ന് കെ.സി വേണുഗോപാൽ എം.പി പ്രസ്ഥാവിച്ചു. ആർഎസ്എസ് പദ്ധതിയായ പി.എം ശ്രീ കേരളത്തിൽ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട പിന്നാമ്പുറകഥകൾ ഇനിയും പുറത്ത് വരാനിരിക്കുകയാണെന്നും ഇത് ഇന്ന് സി പി എം നേരിടുന്ന രാഷ്ട്രീയ അപചയമാണെന്നും ,കേരളത്തെ പി.എം ശ്രീയിലൂടെ പിണറായി ഒറ്റുകൊടുത്തതായും അദ്ദേഹം കുറ്റപ്പെടുത്തി. സിപിഎമ്മിന്റെ പാർലമെന്റ് അംഗങ്ങൾ പിണറായി മോദി കൂട്ടുകെട്ടിനിടയിലെ ഏജൻ്റ്മാരായി അധപതിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫ് കൊയിലാണ്ടി മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച റോഡ് ഷോയിലും മാനിഫെസ്റ്റോ പ്രകാശന ചടങ്ങിലും സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ യു ഡി എഫ് മുനിസിപ്പൽ ചെയർമാൻ അൻവർ ഇയ്യഞ്ചേരി അധ്യക്ഷത വഹിച്ചു. ഷാഫി പറമ്പിൽ എം.പി, അഡ്വ: കെ പ്രവീൺ കുമാർ, കെ.പി വിനോദ് കുമാർ, അഡ്വ: കെ.വിജയൻ, രാജേഷ് കീഴരിയൂർ, വി.പി ഇബ്രാഹിം കുട്ടി, മുരളി തോറോത്ത്, മoത്തിൽ നാണു മാസ്റ്റർ, മഠത്തിൽ അബ്ദുറഹിമാൻ,രജീഷ് വെങ്ങളത്ത് കണ്ടി, എ.അസീസ്, തൻഹീർ കൊല്ലം, ഫാസിൽ നടേരി എന്നിവർ സംസാരിച്ചു.
