ബൈക്കിനും ഓട്ടോയ്ക്കും പ്രവേശനമില്ല; ആറുവരിപ്പാതയിൽ ബോർഡുകൾ സ്ഥാപിച്ചു തുടങ്ങി

ബൈക്കിനും ഓട്ടോയ്ക്കും പ്രവേശനമില്ല; ആറുവരിപ്പാതയിൽ ബോർഡുകൾ സ്ഥാപിച്ചു തുടങ്ങി

  • ബൈക്കുകൾക്ക് അനുമതിയില്ലെന്നും സർവിസ് റോഡുകളാണ് ഉപയോഗിക്കേണ്ടതെന്നും നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു

കോഴിക്കോട്: ആറുവരിയിൽ നിർമാണം പൂർത്തിയായ ദേശീയപാത 66ൽ ഇരുചക വാഹനങ്ങൾക്കും ഓട്ടോയ്ക്കും പ്രവേശനമില്ല. കാൽനടയാത്രികർക്ക് പ്രവേശനമില്ലാത്ത പാതയിൽ ട്രാക്ട‌റുകളും ഓടിക്കാൻ അനുമതിയില്ല.ദേശീയപാതയിലെ എൻട്രികളിൽ ഇത് വ്യക്തമാക്കുന്ന സൂചനാ ബോർഡുകൾ സ്ഥാപിച്ചുതുടങ്ങി.

ബൈക്കുകൾക്ക് അനുമതിയില്ലെന്നും സർവിസ് റോഡുകളാണ് ഉപയോഗിക്കേണ്ടതെന്നും നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇരുചക്രവാഹനമുൾപ്പെടെ വേഗം കുറഞ്ഞ വണ്ടികൾ ആറുവരിപ്പാതയിലെ ഏറ്റവും ഇടതുവശത്തെ ലൈനിലൂടെ അനുവദിക്കണമെന്ന നിർദേശം സർക്കാറിന് മുന്നിലുണ്ടായിരുന്നെങ്കിലും അത് യാഥാർഥ്യമായില്ല.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )