ഭാരതത്തിൽ ജനാധിപത്യ മൂല്യങ്ങൾ തകരുന്നു-യു കെ കുമാരൻ

ഭാരതത്തിൽ ജനാധിപത്യ മൂല്യങ്ങൾ തകരുന്നു-യു കെ കുമാരൻ

  • കേരള റിട്ടയേർഡ് ടീച്ചേഴ്‌സ് കോൺഗ്രസ് കോഴിക്കോട് ജില്ലാ നേതൃ ശിബിരം ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം

കോഴിക്കോട് :നാം ജനിച്ചു വളർന്ന നാട്ടിൽ ജനാധിപത്യ മൂല്യങ്ങൾ തകരുകയും അസ്വാതന്ത്ര്യം അനുഭവിക്കുകയും ചെയ്യുന്ന സാഹചര്യത്തിലൂടെയാണ് നാം കടന്നു പോകുന്നതെന്ന് പ്രശസ്ത സാഹിത്യകാരൻ ശ്രീ യു കെ കുമാരൻ അഭിപ്രായപ്പെട്ടു. ജന്തർ മന്ദറിലെ സമരപോരാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കേണ്ടതും അവരെ ചേർത്തു നിർത്തേണ്ടതും മാനുഷിക പരിഗണന അർഹിക്കുന്ന വിഷയമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.ഇന്ന് വിദ്യാർഥികൾ വിദ്യാഭ്യാസ സമ്പ്രദായത്തെ ചോദ്യം ചെയ്യുക മാത്രമല്ല ചെയ്യുന്നത്,അവർ തങ്ങളുടെ ഭാവിയും അവകാശങ്ങളും ആവശ്യപ്പെടുക കൂടി ചെയ്യുകയാണ്.അവരുടെ പോരാട്ടം ഇന്ത്യയുടെ ഭാവിക്കു വേണ്ടിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ പുതുയുഗം പിറന്നെന്നും അവസരവാദ രാഷ്ട്രീയക്കാരെ കരുതിയിരിക്കണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.കേരള റിട്ടയേർഡ് ടീച്ചേഴ്‌സ് കോൺഗ്രസ് കോഴിക്കോട് ജില്ലാ നേതൃ ശിബിരം ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ്‌ നെല്ലിയോട്ട് ബഷീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ ജെ പോൾ മുഖ്യപ്രഭാഷണം നടത്തി.,ജില്ലാ ജനറൽ സെക്രട്ടറി പി കെ ഹരിദാസൻ,സംസ്ഥാന നിർവാഹകസമിതി അംഗങ്ങളായ പി ജെ ദേവസ്യ,ടി ബാബുരാജൻ,സത്യൻ എടക്കുടി,കെ എം രമേശൻ എന്നിവർ പ്രസംഗിച്ചു.

ഉമ്മൻ‌ചാണ്ടി അനുസ്മരണചടങ്ങ് കെ ആർ ടി സി രക്ഷാധികാരി പി മൊയ്‌തീൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ജില്ലാ വൈസ് പ്രസിഡന്റ്‌ സി കെ വിനോദ് കുമാറിന്റെ അധ്യക്ഷതയിൽ നടന്ന സെഷനിൽ സംസ്ഥാന കമ്മറ്റിയംഗം എം ബാലകൃഷ്ണൻ നായർ, ജാസ്മിൻ ടീച്ചർ എന്നിവർ സംസാരിച്ചു.വൈസ് പ്രസിഡന്റ്‌ സുമ ടീച്ചറുടെ അധ്യക്ഷതയിൽ നടന്ന കെ ആർ ടി സി സ്ഥാപക ദിനാഘോഷചടങ്ങിൽ സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ വി വിജയനന്ദൻ സ്ഥാപകദിന സന്ദേശം നൽകി.സംസ്ഥാന കമ്മറ്റി അംഗം റഷീദ് അഹമ്മദ്‌, ഹുമയൂൺ കബീർ എന്നിവർ ആശംസ സന്ദേശം നൽകി.സമാപന സമ്മേളനം ഡി സി സി ജനറൽ സെക്രട്ടറി ദിനേശ് പെരുമണ്ണ ഉദ്ഘാടനം ചെയ്തു.ജില്ലാ വൈസ് പ്രസിഡന്റ്‌ എം പി മുഹമ്മദ്‌ ഇസ്ഹാഖ് അധ്യക്ഷനായിരുന്നു.നന്ദകുമാർ,കരീം,പ്രഭാവതി ടീച്ചർ , പ്രഭിത ടീച്ചർ എന്നിവർ പ്രസംഗിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )