മകൻ പഠിച്ച ക്യാമ്പസിൽ നിതിൻ രാജിന്റെ കുടുംബമെത്തി; കോളേജ് പ്രിൻസിപ്പലിനെ കാണാതെ മടക്കം

മകൻ പഠിച്ച ക്യാമ്പസിൽ നിതിൻ രാജിന്റെ കുടുംബമെത്തി; കോളേജ് പ്രിൻസിപ്പലിനെ കാണാതെ മടക്കം

  • കോളേജിലെത്തിയ കുടുംബം വികാരാധീനരാവുകയും പ്രിൻസിപ്പലിനെ കാണാതെ മടങ്ങുകയും ചെയ്യുകയായിരുന്നു.

കണ്ണൂർ: മരണപ്പെട്ട നിതിൻ രാജിന്റെ കുടുംബം അഞ്ചരക്കണ്ടി ഡെൻ്ൽ കോളേജ് ക്യാമ്പസിലെത്തി. നിതിന്റെ അച്ഛനും സഹോദരി ഭർത്താവുമാണ് കോളേജിലെത്തിയത്. നിതിൻ താമസിച്ച ഹോസ്റ്റൽ മുറിയും അപകട സ്ഥലവും സന്ദർശിച്ച് കോളേജ് പ്രിൻസിപ്പലിനെ കാണാനാണ് എത്തിയത്. എന്നാൽ കോളേജിലെത്തിയ കുടുംബം വികാരാധീനരാവുകയും പ്രിൻസിപ്പലിനെ കാണാതെ മടങ്ങുകയും ചെയ്യുകയായിരുന്നു.

മകനെ കൊന്നവരെ കാണേണ്ട എന്നായിരുന്നു നിതിൻ്റെ അച്ഛന്റെ പ്രതികരണം. നിതിനെ കൊന്നതാണെന്നും അവർ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും നിതിന്റെ അച്ഛൻ പറഞ്ഞു. എല്ലാവരുംകൂടി ഉപദ്രവിച്ച് കൊന്നതാണെന്നും അദ്ദേഹം പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )