ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കേസ്: സുപ്രധാന നിരീക്ഷണങ്ങളുമായി സുപ്രീം കോടതി

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കേസ്: സുപ്രധാന നിരീക്ഷണങ്ങളുമായി സുപ്രീം കോടതി

  • ശബരിമല തന്ത്രി കണ്ഠരര് രാജീവരർക്ക് വേണ്ടി ഹാജരായ അഭിഭാഷകന്റെ വാദത്തിനിടെയായിരുന്നു ഈ നിരീക്ഷണം

ന്യൂഡൽഹി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ സുപ്രധാന നിരീക്ഷണങ്ങളുമായി സുപ്രീം കോടതി ഭരണഘടനാ ബെഞ്ച്. യഥാർത്ഥ വിശ്വാസികൾ മതപരമായ ആചാരങ്ങളെ ചോദ്യം ചെയ്യില്ലെന്നും അവിശ്വാസികൾക്ക് ആചാരങ്ങളിൽ ഇടപെടാൻ അവകാശമില്ലെന്നും ജസ്റ്റിസ് ബി.വി. നാഗരത്ന പറഞ്ഞു. ശബരിമല തന്ത്രി കണ്ഠരര് രാജീവരർക്ക് വേണ്ടി ഹാജരായ അഭിഭാഷകന്റെ വാദത്തിനിടെയായിരുന്നു ഈ നിരീക്ഷണം.

യുവതി പ്രവേശനത്തിനായി ആദ്യം ഹർജി നൽകിയവർ അയ്യപ്പ വിശ്വാസികളല്ലെന്ന് ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് നാഗരത്ന, വിശ്വാസികളല്ലാത്തവരുടെ ഹർജി കോടതി എന്തിന് കേൾക്കണമെന്നും നേരത്തെ ചോദിച്ചിരുന്നു. ഇത്തരം പൊതുതാൽപര്യ ഹർജികൾ സ്വീകരിക്കാൻ പാടില്ലായിരുന്നുവെന്നും പലരും പ്രത്യേക അജണ്ടകളുമായാണ് കോടതിയെ സമീപിക്കുന്നതെന്നും അവർ പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )