
മന്ത്രി മുഹമ്മദ് റിയാസിനേയും ഭാര്യ വീണയേയും അപകീർത്തിപ്പെടു- ത്തിയെന്ന പരാതിയിൽ കേസെടുത്തു
- ബി.എൻ.എസ്. U/s 192, കേരള പോലീസ് ആക്ട് 120 ഒ എന്നിവ പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്
കൊയിലാണ്ടി:സമൂഹ മാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തിയെന്ന് മന്ത്രി മുഹമ്മദ് റിയാസ് നൽകിയ പരാതിയിൽ കൊയിലാണ്ടി പോലീസ് കേസെടുത്തു. കാപ്പാട് സ്വദേശിനി ജാമിത ടീച്ചർ ക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. മന്ത്രി റൂറൽ ജില്ലാ പോലീസ് മേധാവിക്ക് നൽകിയ പരാതി കൊയിലാണ്ടി പോലീസിലേക്ക് കൈമാറുകയാ യിരുന്നു.
ബി.എൻ.എസ്. U/s 192, കേരള പോലീസ് ആക്ട് 120 ഒ എന്നിവ പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്. ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം ഉണ്ടാക്കണം എന്ന ഉദ്ദേശത്തോടുകൂടി മന്ത്രിയെപ്പറ്റിയും ഭാര്യയെപ്പറ്റിയും ഫേസ്ബുക്കിലൂടെ അപകീർത്തികരമായ പ്രചാരണം നടത്തിയെന്നാണ് കേസ്.
CATEGORIES News