
മന്ത്രിയായത് ഹരിപ്പാട് മെഡിക്കൽ യാഥാർഥ്യമാക്കാൻ വേണ്ടിയെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല
- ഹരിപ്പാട്ടെ പൊതുപരിപാടിയിലായിരുന്നു ചെന്നിത്തലയുടെ വെളിപ്പെടുത്തൽ.
തിരുവനന്തപുരം: മന്ത്രിയായത് മെഡിക്കൽ കോളജിനു വേണ്ടിയെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വെളിപ്പെടുത്തൽ. ഇത്തവണ മന്ത്രിയായത് ഹരിപ്പാട് മെഡിക്കൽ യാഥാർഥ്യമാക്കാൻ മാത്രമാണ്. ഇക്കുറി മന്ത്രിയാകണമെന്ന് തനിക്ക് അഗ്രഹമുണ്ടായിരുന്നില്ല. തീരെ ചെറിയ പ്രായത്തിലെ മന്ത്രിയായ ആളാണ് താനെന്നും ചെന്നിത്തല പറഞ്ഞു. ഹരിപ്പാട്ടെ പൊതുപരിപാടിയിലായിരുന്നു ചെന്നിത്തലയുടെ വെളിപ്പെടുത്തൽ.

ബജറ്റിൽ പണം നീക്കിവച്ചതിനു പിന്നാലെ ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് മെഡിക്കൽ കോളജിനായുളള നടപടികൾ വേഗത്തിലാക്കിയിരിക്കുകയാണ് സർക്കാർ. അടുത്ത വർഷം എംബിബിഎസ് പ്രവേശനം തുടങ്ങുകയെന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നത്.ഇതിനിടെയാണ് മെഡിക്കൽ കോളജ് യാഥാർഥ്യമാക്കാൻ വേണ്ടി മാത്രമാണ് ഇക്കുറി താൻ മന്ത്രിയായതെന്ന് ഹരിപ്പാട്ടെ പൊതുവേദിയിൽ രമേശ് ചെന്നിത്തല വെളിപ്പെടുത്തിയത്.
