
മരളൂരിൽ ബ്രഹ്മരക്ഷസിൻ്റെ ക്ഷേത്രത്തിൻ്റെ ഉത്തരം വെയ്ക്കൽ ചടക്ക് നടന്നു
- ബ്രഹ്മരക്ഷസിൻ്റെ ക്ഷേത്രത്തിൻ്റെ ഉത്തരം വെയ്ക്കൽ ചടങ്ങ് കണ്ണൻ കണ്ടികുന്നുമ്മുൽ ശിവദാസൻ ആചാരി, വിനോദ് ആചാരി എന്നിവരുടെ നേതൃത്വത്തിൽ നടന്നു
കൊയിലാണ്ടി: മരളൂർ മഹാദേവ ക്ഷേത്രത്തിൽ അഷ്ടമംഗല്യ പ്രശ്നവിധിപ്രകാരം പുനർനിർമ്മിക്കുന്ന ബ്രഹ്മരക്ഷസിൻ്റെ ക്ഷേത്രത്തിൻ്റെ ഉത്തരം വെയ്ക്കൽ ചടങ്ങ് കണ്ണൻ കണ്ടികുന്നുമ്മുൽ ശിവദാസൻ ആചാരി, വിനോദ് ആചാരി എന്നിവരുടെ നേതൃത്വത്തിൽ നടന്നു. എടമന ഉണ്ണികൃഷ്ണൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിച്ചു പുനരുദ്ധാരണകമ്മിറ്റി ചെയർമാൻ ഉണ്ണികൃഷ്ണൻ മരളൂർ, കൺവീനർ കലേക്കാട്ട് രാജമണി, അശോക് കുമാർ കുന്നോത്ത്, രമേശൻ രനിതാലയം, രാഘവൻ പുതിയോട്ടിൽ, സി.കെ .രാമകൃഷ്ണൻ കെ.ടി.ഗംഗാധരകുറുപ്പ് സിനി ജയരാജ്, കലേക്കാട്ട് ജയമോഹനൻ,ജയഭാരതി കാരഞ്ചേരി, മിനി ഹരിദാസ് , കെ.ടി സുമതി എന്നിവർ പങ്കെടുത്തു.
CATEGORIES News
