മരളൂർ ഗോപാലപുരം സർവ്വീസ് റോഡിൻ്റെ പ്രവൃത്തി തുടങ്ങി

മരളൂർ ഗോപാലപുരം സർവ്വീസ് റോഡിൻ്റെ പ്രവൃത്തി തുടങ്ങി

  • . പ്രവീൺ കുമാർ എം എൽ എ വിളിച്ച് ചേർത്ത യോഗത്തെ തുടർന്ന് കഴിഞ്ഞ ദിവസം എൻ എച്ച്ഐ എ എഞ്ചിനിയർ വൈശാഖിൻ്റെ നേതൃത്വത്തിൽ കരാർ കമ്പനികളടക്കമുള്ളവരുടെ പ്രതിനിധികൾ സ്ഥലം സന്ദർശിച്ചിരുന്നു. തുടർന്നാണ് പ്രവൃത്തി തുടങ്ങിയത്

കൊയിലാണ്ടി : നന്തി ചെങ്ങോട്ട്കാവ് ബൈപ്പാസിൽ മരളൂർ മുതൽ ഗോപാലപുരം വരെ സർവ്വിസ് റോഡ് നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് 180 ദിവസങ്ങളിലായി പന്തൽ കെട്ടി അനിശ്ചിതകാല സമരം നടക്കുന്ന മരളൂർ പനച്ചിക്കുന്ന് ഭാഗത്ത് സർവ്വിസ് റോഡിൻ്റെ പ്രവൃത്തി തുടങ്ങി കെ. പ്രവീൺ കുമാർ എം എൽ എ വിളിച്ച് ചേർത്ത യോഗത്തെ തുടർന്ന് കഴിഞ്ഞ ദിവസം എൻ എച്ച്ഐ എ എഞ്ചിനിയർ വൈശാഖിൻ്റെ നേതൃത്വത്തിൽ കരാർ കമ്പനികളടക്കമുള്ളവരുടെ പ്രതിനിധികൾ സ്ഥലം സന്ദർശിച്ചിരുന്നു. തുടർന്നാണ് പ്രവൃത്തി തുടങ്ങിയത്.

സർവ്വിസ് റോഡ് നിർമ്മിക്കാത്തത് കാരണം കൊളത്തൂർ ഭാഗത്ത് മെയിൻ റീച്ചിൽ സമരസമിതി പ്രവൃത്തി തടഞ്ഞിരുന്നു. പുതുക്കുടി റോഡ് സർവ്വിസ് റോഡുമായി ബന്ധിപ്പിക്കാമെന്നും സർവിസ് റോഡിലേക്ക് ബൈപ്പാസ് വന്നതിനെ തുടർന്ന് മുറിഞ്ഞു പോയ വിവിധ പോക്കറ്റ് റോഡുകളുമായി ബന്ധിപ്പിക്കുമെന്നും എൻ എച്ച് ഐ എ പ്രതിനിധികളും കരാർ കമ്പനിയും അറിയിച്ചു. സർവ്വിസ് റോഡിൻ്റെ പ്രവൃത്തി പൂർണ്ണമായ ശേഷമേ സമരം അവസാനിപ്പിക്കുകയുള്ളുവെന്ന് സമരസമിതി ചെയർമാൻ ഉണ്ണികൃഷ്ണൻ മരളൂരും കൺവീനറും നഗരസഭ വൈസ് ചെയർ പേഴ്സണുമായ സി.ടി ബിന്ദുവും അറിയിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )