മരളൂർ മഹാദേവ ക്ഷേത്ര ശ്രീകോവിൽ ചെമ്പോല പതിക്കൽ തുടങ്ങി

മരളൂർ മഹാദേവ ക്ഷേത്ര ശ്രീകോവിൽ ചെമ്പോല പതിക്കൽ തുടങ്ങി

  • അരക്കോടി രൂപ ചിലവിലാണ് പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്നത്

കൊയിലാണ്ടി: മരളൂർ മഹാദേവ ക്ഷേത്രത്തിൽ ശ്രീകോവിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ തുടങ്ങി. ഇപ്പോൾ നടക്കുന്നത് ശ്രീകോവിലിൽ ചെമ്പോല പതിക്കലാണ്. അരക്കോടി രൂപ ചിലവിലാണ് പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്നത്. കണ്ണൂർ തളിപ്പറമ്പ് പി.കുമാരൻ, പി.രാജന്റെ നേതൃത്വത്തിലാണ് ചെമ്പോല പതിക്കൽ നടക്കുന്നത്.

കാഞ്ഞിലശ്ശേരി സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ ഗണപതി ഹോമവും തുടർന്നു കൂട്ടപ്രാർത്ഥനയും നടന്നു. ശ്രീകോവിൽ പുനരുദ്ധാരണകമ്മിറ്റി ചെയർമാൻ ഉണ്ണികൃഷ്ണൻ മരളൂർ , കൺവീനർ കലേക്കാട്ട് രാജമണി ടീച്ചർ, ക്ഷേത്ര ക്ഷേമ സമിതി പ്രസിഡണ്ട് കെ.വി. ഗിരീഷ്, ശിവദാസൻ പനച്ചിക്കുന്ന് എന്നിവരിൽ നിന്ന് ചെമ്പോല ഏറ്റുവാങ്ങിയ ശേഷമാണ് പ്രവൃത്തി തുടങ്ങിയത്

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )