
മരളൂർ മഹാദേവ ക്ഷേത്ര ശ്രീകോവിൽ സമർപ്പണം നടത്തി
- മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് ഒ.കെ. വാസു സമർപ്പണം നടത്തി
കൊയിലാണ്ടി: അരക്കോടി രൂപ ചിലവിൽ ചെമ്പടിച്ച് നവീകരിച്ച മരളൂർ മഹാദേവ ക്ഷേത്ര ശ്രീകോവിൽ തന്ത്രി തൃശൂർ കൊടകര അഴകത്ത്മന എ.ടി. മാധവൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് ഒ.കെ. വാസു സമർപ്പണം നടത്തി. പുനരുദ്ധാരണകമ്മിറ്റി ചെയർമാൻ ഉണ്ണികൃഷ്ണൻ മരളൂർ ആദ്ധ്യക്ഷം വഹിച്ചു.

ട്രസ്റ്റി ബോർഡ് ചെയർമാൻ അട്ടാളി കൃഷ്ണൻ നായർ, കൺവീനർ കലേക്കാട്ട് രാജമണി, എം.ടി. ഗിരീഷ്, എടമന ഇല്ലത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരി,ഒ.ഗോപാലൻ നായർ, ശിവദാസൻ പനച്ചിക്കുന്ന്, രമേശൻ രനിതാലയം, അശോക് കുമാർ കുന്നോത്ത്, ചന്ദ്രഭാനു ചൈത്രം, സുശീല കുനിയിൽ, ഗിരീഷ് പുതുക്കുടി പ്രസംഗിച്ചു. ട്രസ്റ്റി ബോർഡ് ചെയർമാനായി 25 വർഷം പൂർത്തിയാക്കിയ അട്ടാളി കൃഷ്ണൻ നായരെ മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് ഒ.കെ. വാസു ആദരിച്ചു.
CATEGORIES News
