മുഖ്യമന്ത്രി സ്ഥാനം  ഹൈക്കമാൻഡ് തീരുമാനിക്കും ; അമർഷമില്ലെന്ന് രമേശ് ചെന്നിത്തല

മുഖ്യമന്ത്രി സ്ഥാനം ഹൈക്കമാൻഡ് തീരുമാനിക്കും ; അമർഷമില്ലെന്ന് രമേശ് ചെന്നിത്തല

  • ഈ സന്തോഷം കേരള ജനത നൽകുന്ന അംഗീകാരമായി കാണുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു

ന്യൂഡൽഹി : കേരളത്തിലെ പ്രതിപക്ഷ നേതൃസ്ഥാനം സംബന്ധിച്ച ചർച്ചകൾ സജീവമായിരിക്കെ പാർട്ടി ഹൈക്കമാൻഡിന്റെ അന്തിമ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഡൽഹിയിലെ കേരള ഹൗസിൽ എത്തിയ അദ്ദേഹത്തിന് എൻ.ജി.ഒ അസോസിയേഷൻ പ്രവർത്തകർ ആവേശകരമായ സ്വീകരണമാണ് നൽകിയത്.

ഈ സന്തോഷം കേരള ജനത നൽകുന്ന അംഗീകാരമായി കാണുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു. മഹാരാഷ്ട്രയിലെ ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക അന്തിമമാക്കുന്നതുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയുമായി നടത്തുന്ന കൂടിക്കാഴ്ചയ്ക്കാണ് താൻ ഡൽഹിയിലെത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )