മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സുരക്ഷ ഒരുക്കുന്നതിൽ പോലീസിന് വീഴ്ച ; ഇന്റലിജൻസ് റിപ്പോർട്ട്

മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സുരക്ഷ ഒരുക്കുന്നതിൽ പോലീസിന് വീഴ്ച ; ഇന്റലിജൻസ് റിപ്പോർട്ട്

  • പ്രതിഷേധം ഉണ്ടാകുമെന്ന് നേരെത്തെ മുന്നറിയിപ്പ് ലഭിച്ചിരുന്നുവെങ്കിലും പോലീസ് വേണ്ടത്ര ജാഗ്രത കാണിച്ചില്ലെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്.

തിരുവനന്തപുരം:മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സുരക്ഷ ഒരുക്കുന്നതിൽ പോലീസിന് വീഴ്ച്ച സംഭവിച്ചതായി ഇന്റലിജൻസ് റിപ്പോർട്ട്. പ്രതിഷേധം ഉണ്ടാകുമെന്ന് നേരെത്തെ മുന്നറിയിപ്പ് ലഭിച്ചിരുന്നുവെങ്കിലും പോലീസ് വേണ്ടത്ര ജാഗ്രത കാണിച്ചില്ലെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്.

പാർട്ടി ഓഫീസുകൾക്ക് സുരക്ഷ ഒരുക്കണമെന്ന് നേരെത്തെ അറിയിച്ചിരുന്നെങ്കിലും ഉദ്യോഗസ്ഥരെ നിയമിച്ചില്ല. മന്ത്രി കെ എം ഷാജിയെ 20 മിനിറ്റോളംവഴിയിൽ തടഞ്ഞിട്ടും അവിടെ പോലീസ് ഇടപെടൽ ഉണ്ടായത് ഏറെ വൈകിയാണ് എന്ന വിമർശവും ശക്തമാണ്. അതിനിടെ തലസ്ഥാനത്ത് നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട ഡിജിപി കമ്മീഷണറോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )