യുഡിഎഫ്സർക്കാരിന്റെ പുതിയ മദ്യനയം സംബന്ധിച്ച ചർച്ചകൾക്ക് വേഗം കൂട്ടുന്നു;നവംബർ 30നകം മദ്യനയത്തിന് അന്തിമരൂപം നൽകാനാണ് തീരുമാനം

യുഡിഎഫ്സർക്കാരിന്റെ പുതിയ മദ്യനയം സംബന്ധിച്ച ചർച്ചകൾക്ക് വേഗം കൂട്ടുന്നു;നവംബർ 30നകം മദ്യനയത്തിന് അന്തിമരൂപം നൽകാനാണ് തീരുമാനം

ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് മദ്യനയം ചർച്ച ചെയ്യുന്നതിനായി ഉപസമിതി രൂപീകരിക്കാൻ തീരുമാനിച്ചത്

തിരുവനന്തപുരം: യുഡിഎഫ്സർക്കാരിന്റെ പുതിയ മദ്യനയം സംബന്ധിച്ച ചർച്ചകൾക്ക് വേഗം കൂട്ടുന്നു. നയത്തിന്റെ കരട് പരിശോധിച്ച് തുടർനടപടികൾ നിർദേശിക്കാൻ പ്രത്യേക ഉപസമിതി ഉടൻ രൂപീകരിക്കും. സമിതിയിലെ അംഗങ്ങൾ ആരൊക്കെയെന്ന് ഇന്നോ നാളെയോ വ്യക്തമാകും. നവംബർ 30നകം മദ്യനയത്തിന് അന്തിമരൂപം നൽകാനാണ് തീരുമാനം. ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് മദ്യനയം ചർച്ച ചെയ്യുന്നതിനായി ഉപസമിതി രൂപീകരിക്കാൻ തീരുമാനിച്ചത്. യുഡിഎഫിലെ എല്ലാ ഘടകകക്ഷികളുടെയും പ്രതിനിധികൾ സമിതിയിൽ ഉൾപ്പെടും.

കെപിസിസി അധ്യക്ഷൻ നിർദേശിക്കുന്ന വ്യക്തിയായിരിക്കും സമിതിയുടെ വ്യക്തിയായിരിക്കും സമിതിയുടെ ചെയർമാൻ. സമിതി നിലവിൽ വന്നാലുടൻ എക്സൈസ് മന്ത്രി എം. ലിജു തയ്യാറാക്കിയ കരട് നയം ചെയർമാന് കൈമാറും.തുടർന്ന് സമിതി കരട് വിശദമായി പരിശോധിച്ച് ആവശ്യമായ നിർദേശങ്ങൾ മുന്നോട്ടുവെക്കും. നിലവിലെ കരട് നയം ഇടതുസർക്കാരിൻ്റെ മദ്യനയത്തിൽ കാര്യമായ മാറ്റങ്ങൾ വരുത്തിയാണ് തയ്യാറാക്കിയിട്ടുള്ളത്. ഉപസമിതിയുടെ പരിശോധനയ്ക്കും ചർച്ചകൾക്കും ശേഷമായിരിക്കും പുതിയ മദ്യനയത്തിന് അന്തിമരൂപം നൽകുക.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )