കോഴിക്കോട് കാർ തീപിടുത്തം:ഷോർട്ട് സർക്യൂട്ടല്ലെന്ന് പ്രാഥമിക നിഗമനം

കോഴിക്കോട് കാർ തീപിടുത്തം:ഷോർട്ട് സർക്യൂട്ടല്ലെന്ന് പ്രാഥമിക നിഗമനം

  • കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്.

കോഴിക്കോട് : പേരാമ്പ്ര ചെറുവണ്ണൂരിൽ കാറിന് തീപിടിച്ച് ഗർഭിണിയായ യുവതി മരിച്ച സംഭവത്തിൽ തീപിടുത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടല്ലെന്ന് പ്രാഥമിക നിഗമനം. കാറിനുള്ളിലെ വയറിങ്ങിനോ ഇന്ധന ടാങ്കിനോ യാതൊരുവിധ തകരാറുകളും കണ്ടെത്താൻ സാധിക്കാത്ത സാഹചര്യത്തിൽ സംഭവത്തിൽ പോലീസ് ദുരൂഹത സംശയിക്കുന്നു.

കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്.കക്കരമുക്ക് സ്വദേശിനിയായ സോന (24) ആണ് മരിച്ചത്. ആറ് മാസം ഗർഭിണിയായിരുന്ന സോനയും ഭർത്താവ് റിജിൻ ലാലും ആശുപത്രിയിൽ നിന്ന് മടങ്ങുന്നതിനിടെയായിരുന്നു അപകടം.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )