
മുച്‌കുന്ന് കോളേജിലെ കൊലവിളി മുദ്രാവാക്യം; ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസ്
- അരിയിൽ ഷൂക്കൂറിനെ ഓർമ്മയില്ലേ, ആഗതി വരുമെന്നായിരുന്നു മുദ്രാവാക്യം
കൊയിലാണ്ടി: മുചുകുന്ന് ഗവൺമെന്റ് കോളേജിൽ എംഎസ്എഫ് പ്രവർത്തർക്കെതിരായ മുദ്രാവാക്യത്തിൽ കേസെടുത്ത് പൊലീസ്. 60 ഓളം ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെയാണ് കേസെടുത്തത്. നിയമ വിരുദ്ധമായി സംഘം ചേരൽ, ഭീഷണിപ്പെടുത്തൽ ഉൾപ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയത്.
അരിയിൽ ഷൂക്കൂറിനെ ഓർമ്മയില്ലേ, ആഗതി വരുമെന്നായിരുന്നു മുദ്രാവാക്യം. ഡിവൈഎഫ്ഐ പ്രവർത്തകരുടെ പരാതിയിൽ എംഎസ്എഫ്-കെഎസ് പ്രവർത്തകർക്കെതിരെയും കേസെടുത്തിട്ടുണ്ട്. കോളേജ് യൂണിയൻതെരെഞ്ഞടുപ്പ് ദിവസമാണ്ഡിവൈഎഫ്ഐ പ്രവർത്തകരും കെഎസഎംഎസ്എഫ് പ്രവർത്തകരും തമ്മിൽസംഘർഷം ഉണ്ടായത്.
CATEGORIES News