
മൂരാട് ഗേറ്റിന് സമീപം ട്രെയിനിൽ നിന്നും വീണ് യുവതി മരിച്ചു
- മലപ്പുറം സ്വദേശിനിയാണ് മരിച്ചതെന്നാണ് ലഭിക്കുന്ന വിവരം
പയ്യോളി:മൂരാട് ഗേറ്റിന് സമീപം ട്രെയിനിൽ നിന്നും വീണ് യുവതി മരിച്ചു.ഇന്ന് പുലർച്ചെ ആറ് മണിയോടെയാണ് അപകടം നടന്നത് . മലപ്പുറം സ്വദേശിനിയാണ് മരിച്ചതെന്നാണ് കിട്ടിയ വിവരം.

കണ്ണൂർ-കോഴിക്കോട് എക്സിക്യൂട്ടിവ് എക്സ്പ്രസിൽ നിന്നാണ് യുവതി വീണത്. പയ്യോളി പോലീസ് സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം വടകര ഗവൺമെൻ്റ് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
CATEGORIES News