
മെഡി:കോളേജിൽ അത്യാധുനിക എക്സ്റേ യൂനിറ്റ് തുറന്നു
- രണ്ട് യൂണിറ്റും പ്രവർത്തിയ്ക്കുന്നതോടെ ചികിത്സയിലെ കാലതാമസം ഒഴി വാക്കാനാകും
കോഴിക്കോട്: മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിൽ അത്യാധുനിക സംവിധാനങ്ങളോടെയുള്ള രണ്ടാമത്തെ എക്സറേ യൂനിറ്റ് പ്രവർത്തനമാരംഭിച്ചു. പിഎംഎസ്എസ് വൈ സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കിൽ ആ ദ്യത്തെ എക്സറേ യൂനിറ്റിന് സമീപത്തായാണ് പുതിയ ഡിജിറ്റൽ എക്സ‌്റേ യൂനിറ്റ് ആരംഭിച്ചിരിയ്ക്കുന്നത് .അതേ സമയം പഴയ എക്‌സ്‌റേ യൂനിറ്റും അ റ്റകുറ്റപ്പണി നടത്തി പ്രവർത്തനക്ഷമമാക്കി.
രണ്ട് യൂണിറ്റും പ്രവർത്തിയ്ക്കുന്നതോടെ ചികിത്സയിലെ കാലതാമസം ഒഴിവാക്കാനാകും. ഒന്നാമത്തെ എക്സ്റേ യൂനിറ്റ് നിരന്തരം പ ണിമുടക്കുന്നതും രണ്ടാമത്തെ യൂനിറ്റ് തുറ ക്കാൻ വൈകുന്നതും ഏറെ ആക്ഷേപത്തിന് ഇടയാക്കിയിരുന്നു. വിഷയത്തിൽ മനുഷ്യാവകാശ കമീഷൻ കേസെടുത്തിരുന്നു.