
മോഡൽ സയൻസ് ലാബ് ഉദ്ഘാടനം ചെയ്തു
- നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം നിർവഹിച്ചു
കൊയിലാണ്ടി:കൊയിലാണ്ടി ഗവ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ നഗരസഭാ നേതൃത്വത്തിൽ നിർമ്മിച്ച മോഡൽ സയൻസ് ലാബ് ഉദ്ഘാടനം ചെയ്തു.നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം നിർവഹിച്ചു .12 ലക്ഷം രൂപ ചെലവഴിച്ചാണ് ലാബ് നിർമ്മിച്ചത്. വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ നിജില പറവക്കൊടി സ്വാഗതം പറഞ്ഞ ചടങ്ങിൽ നഗരസഭാ വൈസ് ചെയർമാൻ കെ. സത്യൻ അധ്യക്ഷത വഹിച്ചു. കെ.ലൈജു റിപ്പോർട്ട് അവതരിപ്പിച്ചു.

സ്ഥിരം സമിതി ചെയർമാൻമാരായ കെ.എ ഇന്ദിര, കെ.ഷിജു, ഇ. കെ അജിത്ത്, സി. പ്രജില, കൗൺസിലർമാരായ പി.രത്നവല്ലി, എ. അസീസ്, കെ. കെ വൈശാഖ്, വി. രമേശൻ, പിടിഎ പ്രസിഡൻ്റ് വി. സുചീന്ദ്രൻ, ഹരീഷ്, ഷിംന, എൻ. പ്രദീപ് കുമാർ, യുബിജേഷ്, ടി.ഷജിത എന്നിവർ ചടങ്ങിൽ സംസാരിച്ചു.ശേഷം ഒ. കെ ഷിജു നന്ദി രേഖപെടുത്തി.
CATEGORIES News