
യുഡിഎഫിന് വോട്ട് ചെയ്ത ആളുകൾ ഇപ്പോൾ വലിയ നിരാശയിലാണെന്ന് പി ജയരാജൻ
- ഐക്യ ജനാധിപത്യമുന്നണിയിൽ ഐക്യമില്ലെന്ന് മാത്രമല്ല മൂന്നു മാസം കൊണ്ട് തന്നെ തമ്മിലടി തുടങ്ങി.
കോട്ടയം: യുഡിഎഫിന് വോട്ട്ചെയ്ത ആളുകൾ ഇപ്പോൾ വലിയ നിരാശയിലാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി ജയരാജൻ. മധുവിധുകാലത്ത് തന്നെ തമ്മിലടിയും ബഹളവും ആയിരിക്കുന്നു എന്നാണ് ജനങ്ങൾ തിരിച്ചറിയുന്നതെന്ന് അദ്ദേവം വിമർശിച്ചു. ഐക്യ ജനാധിപത്യമുന്നണിയിൽ ഐക്യമില്ലെന്ന് മാത്രമല്ല മൂന്നു മാസം കൊണ്ട് തന്നെ തമ്മിലടി തുടങ്ങി.

നാലാം മാസം ആകുമ്പോൾ തമ്മിലടി തെരുവിലെത്തിയിരിക്കുകയാണ്.യുഡിഎഫ് കൺവീനർ തന്നെ മുഖ്യമന്ത്രിക്കെതിരെപരസ്യമായി പ്രതികരിക്കുന്ന നിലയാണുണ്ടായത്. വോട്ട് ചെയ്ത ജനങ്ങൾ വലിയ അമർഷത്തിലാണ്. തങ്ങൾക്ക് പറ്റിയ തെറ്റ് തിരുത്തണമെന്ന് ജനം ചിന്തിക്കുന്നതിന്റെ തെളിവാണ് തദ്ദേശ ഉപതെരഞ്ഞടുപ്പ് ഫലമെന്നും പി ജയരാജൻ ചൂണ്ടിക്കാട്ടി.
CATEGORIES News
