രാജ്യത്ത് ഏറ്റവും കൂടുതൽ ഒക്യുപെൻസിയുള്ള ട്രെയിൻ കന്യാകുമാരി-മംഗളൂരു പരശുറാം എക്സ‌്പ്രസ്

രാജ്യത്ത് ഏറ്റവും കൂടുതൽ ഒക്യുപെൻസിയുള്ള ട്രെയിൻ കന്യാകുമാരി-മംഗളൂരു പരശുറാം എക്സ‌്പ്രസ്

  • കന്യാകുമാരിയിൽനിന്നു മംഗളൂരുവിലേയ്ക്കുള്ള യാത്രയ്ക്കിടയിൽ ഈ ട്രെയിനിലെ റിസർവ്‌ഡ് സീറ്റിൽ നാലുപേർ വരെ മാറി മാറി യാത്ര ചെയ്യുന്നുവെന്നാണ് കണക്ക്.

തിരുവനന്തപുരം: ഇന്ന് പ്ലാറ്റിനംജൂബിലി ആഘോഷിക്കുന്ന ദക്ഷിണ റെയിൽവേയ്ക്ക് ഇത് അഭിമാന നിമിഷം. രാജ്യത്ത് ഏറ്റവും കൂടുതൽ ഒക്യുപെൻസിയുള്ള എക്സ്പ്രസ് ട്രെയിനുകളിൽ ആദ്യ പത്തിൽ ഒൻപതു ട്രെയിനുകളും ദക്ഷിണ റെയിൽവേ ഓടിക്കുന്നവയോ ഇവിടേക്കു മറ്റു സ്ഥലങ്ങളിൽനിന്ന് സർവീസ് നടത്തുന്നവയോ ആണ്. ഈ പട്ടികയിലെ ആദ്യ 4 ട്രെയിനുകളും കേരളത്തിലൂടെ ഓടുന്നവയാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ ഒക്യുപെൻസിയുള്ള ട്രെയിൻ കന്യാകുമാരി-മംഗളൂരു പരശുറാം എക്സ‌്പ്രസാണ്. ഒക്യുപെൻസി 267.67%. കന്യാകുമാരിയിൽനിന്നു മംഗളൂരുവിലേയ്ക്കുള്ള ഇവിടേക്കു മറ്റു സ്ഥലങ്ങളിൽനിന്ന് സർവീസ് നടത്തുന്നവയോ ആണ്.

കന്യാകുമാരിയിൽനിന്നു മംഗളൂരുവിലേയ്ക്കുള്ള യാത്രയ്ക്കിടയിൽ ഈ ട്രെയിനിലെ റിസർവ്‌ഡ് സീറ്റിൽ നാലുപേർ വരെ മാറി മാറി യാത്ര ചെയ്യുന്നുവെന്നാണ് കണക്ക്.തിരുവനന്തപുരം നോർത്ത്-ഇൻഡോർ എക്സ്പ്രസ് (266.24%), മംഗളൂരു-കന്യാകുമാരി പരശുറാം (261.23%), തിരുവനന്തപുരം-ന്യൂഡൽഹി കേരള എക്സ്പ്രസ് (259.88%) എന്നിവയാണു 2,3,4 സ്ഥാനങ്ങളിൽ. ഓഖ-തൂത്തുകുടി വിവേക് എക്സ്പ്രസ് (252.72%), കന്യാകുമാരി-വൈഷ്ണോദേവി ക്രത ഹിമസാഗർ (251.75%), ജാംനഗർ-തിരുനെൽവേലി എക്സ‌്പ്രസ് (250.61%), എറണാകുളം-ഓഖ എക്‌സ്പ്രസ് (250.34%), ഗാന്ധിധാം-നാഗർകോവിൽ എക്സ്പ്രസ് (248%) എന്നിവയാണു പട്ടികയിലെ മറ്റ് എക്സ്പ്രസ് ട്രെയിനുകൾ.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )